അടുക്കള  ഗ്രൂപ് – അഭയം  ചാരിറ്റി   ഇഫ്താർ മീറ്റ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Wednesday, May 15, 2019
ജിദ്ദ :അടുക്കള ഗ്രൂപ്പും അഭയം ചാരിറ്റിയും സംയുക്തമായി നടത്തിയ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ജിദ്ദയിലെ കൊർണേഷിൽ വെച്ച് നടത്തിയ ഇഫ്താർ തികച്ചും വ്യത്യസ്ഥത പുലർത്തി.കേരള തനിമയുള്ള രുചികരമായ ഭക്ഷണവിഭവങ്ങളുമായി ജിദ്ധയിലെ പ്രവാസി വനിതകളുടെ കൂട്ടായ്‌മയായ അടുക്കള ഗ്രൂപ്പും ജീവ കാരുണ്യ രംഗത്തു സജ്ജീവമായി പ്രവർത്തിക്കുകയും ഇതിനോടകം നിരവധി സഹായഹസ്തങ്ങൾ നൽകുകയും ചെയ്ത ജിദ്ധയിലെ സ്ത്രീ ജനങ്ങളുടെ കൂട്ടായ്മയായ അഭയം ചാരിറ്റിയും സംയുക്തമായാണ് ഇഫ്താർസംഘടിപ്പിച്ചത്.
കേരളത്തിലെ വിവിധ മേഖലകളിൽ മാറാ രോഗങ്ങളായ ക്യാൻസർ,കിഡ്‌നി സംബന്ധമായി പ്രയാസംനേരിടുന്നവർ  സാമ്പത്തിക പ്രയാസം മൂലം വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുവാൻ പ്രയാസപ്പെടുന്നവർക്കും അഭയം സഹായങ്ങൾ നല്‌കിവരുന്നു .മീറ്റിൽ ജിദ്ധയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കന്മാരും സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധിപേർ സംബന്ധിച്ചു .
×