Advertisment

കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്‍റെയും ക്ഷണം !

New Update

publive-image

കൊച്ചി: കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്‍റെയും ക്ഷണം. തെലുങ്കാന വ്യവസായ മന്ത്രി കെ.റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിനാണ് മന്ത്രി സന്ദേശം അയച്ചത്.

തെലുങ്കാനയുടെ വാഗ്ദാനങ്ങള്‍ അടക്കം അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയതായും അറിയിച്ചു. 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് തെലുങ്കാനയുടെയും ക്ഷണം. കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

sabu jacob
Advertisment