Advertisment

പ്രതിഷേധ ജ്വാല തെളിയിച്ച് കിറ്റെക്‌സിലെ തൊഴിലാളികൾ... കിറ്റെക്‌സ് ഗാർമെന്റ്‌സ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിച്ചു

New Update

publive-image

Advertisment

കൊച്ചി: കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിച്ചു.

publive-image

തുടർച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാൻ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങൾ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ജ്വാല തെളിയിച്ചത്.

publive-image

കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.

publive-image

അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായാണ് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് 6 ന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു നിന്നു.

kochi news kitex
Advertisment