ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർ എം പി പ്രവർത്തകനും വോട്ട് ചെയ്യില്ല ; ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്ന് രമ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, April 24, 2019

വടകര:  ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർ എം പി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെ കെ രമ  . ആർ എം പി വോട്ട് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്ന് രമ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ കെ രമ പറഞ്ഞു.

വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നേരത്തെ പറഞ്ഞിരുന്നു‍.

×