Advertisment

അത് വാക്സിനേഷന്‍ എടുത്തതല്ല, വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? ; സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ പറയുന്നു

New Update

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് ശൈലജ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി ഒരു വിഭാഗം യൂസര്‍മാര്‍ രംഗത്തെത്തി.

Advertisment

publive-image

വാക്സിനെടുക്കുന്നതായി ഭാവിച്ച് മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വസ്ത്രമുള്ള ഭാഗത്ത് ഇഞ്ചക്ഷന്‍ നടത്തുന്നത് എങ്ങനെയാണെന്നും പ്രതികരണങ്ങളുണ്ടായി. ട്രോളുകളും സര്‍ക്കാസം കമന്റുകളും ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.

ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ചിത്രം ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.

”അത് വാക്സിനേഷന്‍ എടുത്തതല്ല. വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? അത് പ്രായോഗികമാണോ.

മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാര്‍ത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതില്‍ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചര്‍ കുത്തിവെയ്പ് എടുത്തു. മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവര്‍ മണ്ടന്‍മാരാണോ? കുത്തിവെയ്ക്കുന്നില്ലാ എന്നത് കണ്ടു നിന്നവര്‍ക്ക് അറിയാമല്ലോ. മാധ്യമ പ്രവര്‍ത്തകര്‍ മാറിയതിന് ശേഷമാണ് കുത്തിവെയ്പ് എടുത്തത്. സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ?

ആ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കുത്തിവെയ്പ് എടുക്കുകയല്ല എന്നത് ചുറ്റും നിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്തൊരു അസംബന്ധമാണ് അത്തരം കമന്റുകള്‍.”

 

kk shylaja covid vaccine
Advertisment