Advertisment

ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ചര്‍ച്ച നടത്തും

New Update

തിരുവനന്തപുരം :സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ ആണ് ചര്‍ച്ച.

Advertisment

publive-image

2016 ജനുവരി മുതലുള്ള അലവന്‍സ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടന്‍ നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

കഴിഞ്ഞദിവസം മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നിലും ജില്ലാ കേന്ദ്ര ങ്ങളിലും ഡോക്ടര്‍മാര്‍ സൂചനാ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Advertisment