Advertisment

അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂ; കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

New Update

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അഞ്ചര ലക്ഷം മാത്രമേ സ്റ്റോക്കുള്ളൂവെന്നും ആരോ​ഗ്യമന്ത്രി കൂട്ടിചേർത്തു. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്.

Advertisment

publive-image

56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്‌സിനാണ് ഇനിയുള്ളത്. കോവിഷീൽഡും കോവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയും കൂടുതൽ കൊവിഡ് വാക്സീൻ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

kk shylaja kk shylaja speaks
Advertisment