Advertisment

നവ നേതൃത്വത്തിന്‍റെ തോളിലേറി കെകെബി സ്പാര്‍ട്സ് ക്ലബ്ബ് കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ്: കെകെബി സ്പാര്‍ട്സ് ക്ലബ്ബ് കുവൈറ്റിന്‍റെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. പ്രസിഡന്‍റ് റെനീസ് ജേക്കബിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സെക്രട്ടറി ജീസ്മോന്‍ റിപ്പോര്‍ട്ട് വായിച്ചു. ട്രഷറര്‍ ജോഷി കണക്കവതരിപ്പിച്ചു. ജോസ്, ജോസ് മോന്‍ എന്നിവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് പാസാക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തിൽ വരണാധികാരി തോമസ് ജേക്കബ് പുതിയ ഭാരവാഹികളെ നിർദേശിക്കുകയും അവിടെ കൂടിയവരും, സും മീറ്റിംഗ് വഴി പങ്കാളികളായവരുംകൂടി ചേർന്ന് അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുൻ പ്രസിഡന്റ് പുതിയ ഭാരവാഹികൾക്ക് ആശംസ അർപ്പിക്കുകയും, കെകെബി ഫ്ലാഗ് ഔദ്യോഗികമായി നിയുക്ത പ്രസിഡന്റ് ജീസ്മോൻ ജോർജിന്‌ കൈമാറി സ്ഥാനം ഒഴിയുകയും ചെയ്തു. സൂം മീറ്റിംഗ് വഴി കെകെബി അംഗങ്ങളെ സാക്ഷി നിർത്തി പുതിയ ഭരണ സമിതി ചുമതലയേറ്റു .

2021 കമ്മിറ്റിയുടെ ചുക്കാൻ പിടിക്കുന്നവരായി പ്രസിഡന്റ് ജീസ്മോൻ ജോർജ്‌, ജെനറൽ സെക്രട്ടറി ബിനേഷ്‌ ജോർജ്, ‌ട്രെഷറർ ജോഷി ജോസ്, പിആർഒ സിജോ ജോയ്, വൈസ് പ്രസിഡന്റ് ബിനു ജോസഫ്, ജോയിന്റ്‌ സെക്രട്ടറി അരുൺ തങ്കച്ചൻ, ജോയിന്റ്‌ ട്രെഷറർ സൈജു ജോർജ്, ടീം മാനേജർ മെജിത്‌ കുറുപ്പന്തറ, ചീഫ് കോർഡിനേറ്റർ ഫിലിപ്പ് കെ സൈമൺ, ടീം കോച്ച് നവാസ് പൊൻകുന്നം, ടീം കോർഡിനേറ്റർ ലെനീഷ് കേസരി ആൻഡ് ജിഷ്‌ണു എന്നിവർ യഥാക്രമം സ്ഥാനങ്ങൾ ഏറ്റെടുത്തു.

 

 

kuwait news
Advertisment