Advertisment

കെ.കെ.സി.ഒ മംഗഫ് യുണിറ്റ് കൺവൻഷൻ ധ്വനി 2018 സംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള കൾച്ചറൽ ഓർഗനൈസേഷൻ മംഗഫ് യുണിറ്റ് കൺവൻഷൻ ധ്വനി 2018 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യുണീറ്റ് പ്രസിഡന്റ് നിസാർ കുന്നപ്പള്ളിയുടെ നേതൃത്തത്തിൽ ചേർന്ന ചടങ്ങിൽ,രക്ഷാധികാരി ദിലി പാലക്കാട് യുണിറ്റ് കൺവൻഷൻ

ഉത്ഘാടനം ചെയ്തു.

Advertisment

അൽ മുല്ലാ എക്സ്ചേഞ്ച് സെയിൽസ് എക്സിക്യൂട്ടിവ് മാനേജർ അനിസ് കൊല്ലം രക്ഷാധികാരി വർഗീസ് പോൾ , അഡ്വൈസറി ബോർഡ് മെമ്പർ പ്രേംസൺ കായംകുളം, സുരേഷ് മാത്തൂർ, ജനറൽ കൺവിനർ ഹമീദ് പലേരി, വിജോ തോമസ്, ബിനോയി ചന്ദ്രൻ, സക്കീർ പുത്തൻ പാലത്ത്, ഷിതോജ് കെ.തോമസ്, അശോക് തിരുവനന്തപുരം, ജാനകി വൃന്ദാവൻ, ഷെർലീ രാജു എന്നിവർ ആശംസകൾ നേർന്നു.

publive-image

കാരുണ്യ പ്രവർത്തനം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കാനും , നിർദ്ധനര സഹായിക്കാനും , അഞ്ച് വർഷം പ്രവർത്തന പാരമ്പര്യമുള്ള മെമ്പേഴ്സിന് പെൻഷനും , പ്രവർത്തകർക്ക് സംഭവിക്കുന്ന അത്യാഹിതങ്ങളിൽ സംഘടയുടെ പങ്കാളിത്തവും ധനസഹായവും നൽകുന്നതിനെക്കുറിച്ചും,

കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണനയെന്ന് കേന്ദ്ര പ്രസിഡന്റ് ഷംസു താമരക്കുളം അറിയിച്ചു.

publive-image

അശോക് കുമാർ ,മുബാസ് കാസിം , സജി കൊച്ചു കൃഷ്ണൻ, ഗോപാലകൃഷണൻ,  എന്നിവർ നേത്യത്വം നൽകി.പൊലികയുടെ നാടൻ പാട്ടും, വിസ്മയ ഗ്രൂപ്പ് മ്യൂസിക്ക് ഗാനമേളയും അവേശമായി . ജയൻ ആറൻമുള സ്വാഗതവും പീറ്റർ കൊച്ചിൻ നന്ദിയും പറഞ്ഞു.

kuwait
Advertisment