Advertisment

കൊറോണക്കാലം,ആരോഗ്യം, സുരക്ഷ, സമാധാനം എന്ന വിഷയത്തില്‍ 'വെബിനാർ' സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈത്ത് : കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ജീവിതത്തിന്റെ വിവിധരംഗങ്ങളെ ശക്തമായി സ്വാധീനിച്ചു കഴിഞ്ഞു. വ്യക്തമായ ഒരു പരിഹാരം ഉരുത്തിരിയുന്നതുവരെ 'കൊറോണയോടൊപ്പം ജീവിക്കുക' എന്ന നിലപാടിലേക്ക് ലോകം മാറുകയാണ്.

ഈ സാഹചര്യത്തിൽ ശാരീരികവും മാനസികവുമായ സുരക്ഷക്കും സുസ്ഥിതിക്കുമായി ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യശാസ്ത്രത്തിന്റെയും ഇസ്‌ലാമിക മാർഗദർശനങ്ങളുടെയും അടിസ്ഥാനത്തിൽ , ഓൺലൈൻ പ്രോഗ്രാം ജൂൺ 5 വെള്ളിഴായ്ച വൈകീട്ട് 4മണിക്ക് കെകെഐസി പ്രസിഡന്റ പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉൽഘാനം ചെയ്യും.

തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പ്രമുഖർ സി.പി. സലീം കേരള , Dr. യാസിർ (MD, DNB), Dr. മുഹമ്മദലി (PT), അശ്റഫ് എകരൂൽ, പി.എൻ. അബ്ദുറഹ്മാൻ, കെ സി മുഹമ്മദ് നജീബ് . സംശയങ്ങളും, ചോദ്യ ങ്ങളും താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുക 99406580

Advertisment