Advertisment

കെ.കെ.എം എ മെഹബൂല ബ്രഞ്ചിൻ്റെ നേതൃത്വത്തിൽ പ്രവാസം നിർത്തി സ്വദേശത്തേക്ക് മടങ്ങുന്ന കെ.കെ.എം.എ ചെയർമാൻ എൻ.എ മുനീറിന്‌ യാത്രയപ്പ് നൽകി

New Update

കുവൈറ്റ് : കെ.കെ.എം എ മെഹബൂല ബ്രഞ്ചിൻ്റെ നേതൃത്വത്തിൽ പ്രവാസം നിർത്തി സ്വദേശത്തേക്ക് മടങ്ങുന്ന കെ.കെ.എം.എ ചെയർമാൻ എൻ.എ മുനീർ സാഹിബിന് യാത്രയപ്പ് നൽകി . ബ്രാഞ്ച് ഐ.ടി സെക്രട്ടറി യാസീൻ സാഹിബിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ബ്രാഞ്ച് പ്രസി. അഷറഫ് അലി യുടെ അദ്യക്ഷതയിൽ അക്ബർ സിദ്ധീഖ് സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു .

Advertisment

publive-image

കെ.കെ.എം.എ കെട്ടിപടുക്കന്നതിൽ മുനീർ സാഹിബ് വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണെന്നും ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെയാണ് സംഘടനയെ ഇത്ര ഉന്നതിയിലെത്തിച്ചത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

മുനീർ സാഹിബും കുടുംബവും എന്നും സംഘടനയോടൊപ്പം മായിരുന്നു എന്നും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്നും കെ.കെ.എം.എക്ക് ഊർജ്ജമായിരുന്നു എന്നും നേതാക്കൾ അഭിപ്രായപെട്ടു.

കേന്ദ്ര പ്രസി: എ പി അബ്ദുൾ സലാം സാഹിബ് ,നേതാക്കളായ സംസം റഷീദ്.സോണൽ വർക്കിങ്ങ് പ്രസി: ജാഫർ സാഹിബ് ട്രഷറർ മുഹമ്മദലി , എന്നിവർ സംസാരിച്ചു.

മുനീർ സാഹിബിനൊപ്പമുള്ള പ്രവർത്തനങ്ങൾ ഓർത്തെടുത്ത് കണ്ഠമിടറിയ സംസം റഷീദ് സാഹിബിൻ്റെ വാക്കുകൾ സദസ്സിലെ കണ്ണുകളെ ഈറനണിയിച്ചു .

കേന്ദ്ര മതകാര്യ അസി: വി പി അഷറഫ് മാങ്കാവ് മുനീർ സാഹിബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്രാഞ്ചിൻ്റെ സ്നേഹോപഹാരം ബ്രാഞ്ച് പ്രസി. അഷറഫ് അലി സാഹിബ് നൽകി. ബ്രാഞ്ച് നേതാക്കളായ ഷാഹുൽ.സമീർ. ഹുസൈൻ ട്രഷറർ ഷഫീർ സാഹിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മറുപടി പ്രസംഗത്തിൽ കെ.കെ.എം എ എന്ന സംഘടനയാണ് എന്നെ തികഞ്ഞ ഒരു പ്രവാസിയാക്കി മാറ്റിയതെന്നും വില മതിക്കാനാവാത്ത പല സുഹൃദ് ബന്ധങ്ങളും കെട്ടി പടുക്കാനായതും ഇതിലൂടെയാണെന്നും കെ.കെ.എം.എ എന്ന കൂട്ടായ്മ എന്നും തളരില്ലന്നും വരും പ്രവർത്തനങ്ങളിൽ നിങ്ങൾ എല്ലാ വരും സജീവമാകണമെന്നും വരും നാളുകളിൽ സ്വദേശത്ത് കെ-കെ.എം.എയുടെ പ്രവർത്തനങ്ങളുമായി ഉണ്ടാവുമെന്നും മെഹബൂല ബ്രാഞ്ച് നൽകിയ ഈ സ്നേഹം എന്നും ഒർമ്മയിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ ബ്രാഞ്ച് ജന:സെക്രട്ടറി അഷറഫ് എ ജി സ്വാഗതവും ഹമീദ് പാലേരി നന്ദിയും പറഞ്ഞു.

Advertisment