കെ കെ എം എ സിറ്റി ബ്രാഞ്ച് സാരഥികൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ്‌  : കെ കെ എം എ സിറ്റി ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി വി അബ്ദുൽ കരീം (പ്രസി), ഷറഫുദ്ധീൻ വള്ളിയിൽ (ജന.സെക്ര), ബാദുഷ.കെ വി (ട്രഷറർ) , ടി എം .ഇസ്ഹാഖ് (വർക്കിങ് പ്രസി) , എ ടി .മുസ്തഫ, കെ അബ്ദുൽ ലത്തീഫ്, ഹാരിസ് ജിപാസ്, സി കെ അബ്ദുൽ അസിസ്, സി പി ഹുസൈൻ, ബീരാൻകോയ, പി .സിദ്ധീഖ് (വൈസ് പ്രസിഡണ്ടുമാർ ), സലീം, (ഓർഗ സെക്രട്ടറി), മഹ്‌റൂഫ് (ഐ ടി സെക്ര), വി ബി ഷാനവാസ് (അഡ്മിൻ സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

കുവൈറ്റ്‌ സിറ്റിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം കേന്ദ്രവർക്കിങ് പ്രസിഡണ്ട്‌ എ. പി. അബ്ദുൽ സലാം, ഉൽഘടനം ചെയ്തു. വി അബ്ദുൽകരീം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി .

വൈസ് പ്രസിഡൻറ് ഷാനവാസ്.വി.ബി. ജനറൽ റിപ്പോർട്ടും ട്രഷറർ അബ്ദുൽ അസീസ് .സി. കെ . ഫൈനാൻസ് റിപ്പോർട്ടും അബൂബക്കർ തുങ്ക ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. നേതാക്കളായ പി കെ അക്‌ബർ സിദ്ധീഖ് ,ഇബ്രാഹിം കുന്നിൽ,കെ ബഷീർ,അലിമാത്ര, നവാസ് ഖാദിരി, മുനീർകോടി, വി എച് മുസ്‌തഫ, സി .ഫിറോസ്, എച് എ അബ്ദുൽഗഫൂർ, റസാഖ് മേലടി,മുസ്തഫ കെ വി എന്നിവർ സംസാരിച്ചു.മുനീർ തുരുത്തി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുൽ കാലം മൗലവി പ്രാർത്ഥന നടത്തി , ഷറഫുദ്ധീൻ വള്ളിയിൽ സ്വാഗതവും ടി എം ഇസ്ഹാഖ്‌ നന്ദിയും പറഞ്ഞു

×