Advertisment

സഗീര്‍ തൃക്കരിപ്പൂരിന്റെ വിയോഗത്തില്‍ കുവൈറ്റ് കേരള മുസ്ലീം യുവജന ഫെഡറേഷന്‍ അനുശോചിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായിരുന്ന സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ കുവൈറ്റ് കേരള മുസ്ലീം യുവജന ഫെഡറേഷന്‍ (കെകെഎംവൈഎഫ്) അനുശോചനവും, പ്രാർതഥനയും സംഘടിപ്പിച്ചു.

നീണ്ട 40/വർഷത്തെ പ്രവാസ ജീവിതത്തിൽ, വിലമതിക്കാൻ കഴിയാത്ത അത്ര കാരുണ്യ സേവനങ്ങളാണ് സഗീർ കാഴ്ച വെച്ചത്. കുവൈത്ത് മലയാളികളിൽ എന്നും ഓർമ്മയിൽ തിളങ്ങി നിൽക്കുന്ന നാമമാണ് സഗീർ തൃക്കരിപ്പൂർ. അവരുടെ ഭാര്യ സൗദാ ഇത്ത കഴിഞ്ഞ ആഴ്ച കുവൈത്തിൽ മരണപ്പെട്ടു. അവരുടെ രണ്ടു പേരുടെയും പരലോകജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കെകെഎംവൈഎഫ് പ്രസിഡന്റ്‌ അബ്ദുൽ കലാം മൗലവി, സെക്രട്ടറി, അസ്ലം ഹംസ,ട്രഷറർ ശഹീദ് ലബ്ബ, അബ്ദുൽ അസീസ് മൗലവി, അൽ ഖാസിമി,അഷ്റഫ് മണ്ണഞ്ചേരി, മനാഫ് കരുനാഗപ്പള്ളി, ഹമീദ് പാലേരി തുടങ്ങിയവർ പങ്കെടുത്തു.

Advertisment