Advertisment

ഐപിഎല്ലില്‍ എത്തുന്ന ആദ്യ അമേരിക്കന്‍ താരമാകാന്‍ അലി ഖാന്‍ ?

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ ക്രിക്കറ്റ് താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇംഗ്ലീഷ് പേസർ ഹാരി ഗേർണിയുടെ പകരക്കരനായാണ് 29കാരനായ അലി ഖാനെ ടീമിലെത്തിക്കുന്നത്. തോളിനേറ്റ പരിക്ക് കാരണം ഈ സീസൺ ഐപിഎല്ലിൽ കളിക്കില്ലെന്ന് ഗേർണി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഐപിഎൽ അധികൃതരുടെ അംഗീകാരം ലഭിച്ചാൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ അലി ഖാനെ കാണാം. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമാണ് അലി ഖാൻ. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരാണ് ട്രിൻബാഗോയുടെയും ഉടമസ്ഥർ.

Advertisment