Advertisment

കെ .കെ.ടി എം ഗവണ്മെന്‍റ് കോളേജ് വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ഉൽഘാടനം സെപ്റ്റംബർ 18 ന്

author-image
admin
Updated On
New Update

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ മെമോറിയല്‍ (കെ.കെ.ടി.എം.) ഗവണ്മെന്‍റ് കോളേജിലെ കുടിവെള്ള സംവിധാനം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിനും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്   മെച്ചപെട്ട ആരോഗ്യസംവിധാനം ഒരുക്കുന്നതിനുമായി അലുംനി അസോസിയേഷന്‍ സ്ഥാപിച്ച് നല്‍കുന്ന വാട്ടർ ട്രീറ്റ്മെന്‍റെ പ്ലാൻറിന്റെ ഉൽഘാടനം കുഞ്ഞി കുട്ടൻ തമ്പുരാന്‍റെ  155-)o ജന്മദിനമായ സെപ്റ്റംബർ 18 ന് നടക്കും

Advertisment

publive-image

കെ.കെ.ടി എം കോളേജില്‍  ഉച്ചയ്ക്ക 2 .30 ന്   എം എൽ എ അഡ്വ. സുനിൽ കുമാർ  ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങില്‍ അലുംനി അസോസിയേഷന്‍ പ്രസിഡണ്ട്‌  .കെ പി ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിക്കും പ്രിന്‍സിപ്പാള്‍ ഡോ: അനിത , ഡോ: ഷെഫീക് (അലുംനി അസോസിയേഷന്‍ ട്രഷറര്‍),നൗഷാദ് (പി.ടി.എ വൈസ് പ്രസിഡണ്ട്‌) അഡ്വ: റംലത്ത് (കോ ഓര്‍ഡിനേറ്റര്‍ യു എ ഇ ചാപ്റ്റര്‍), ഇ ,എസ് സാബു (അലുംനി മുന്‍ പ്രസിഡണ്ട്‌ ),വി എസ് അമല്‍ ആസാദ് (കോളേജ് യുണിയന്‍ ചെയര്‍മാന്‍ ) എന്നിവര്‍ സന്നിഹിതരായി രിക്കും

സെക്രട്ടറി പി.എസ് മണിലാല്‍ സ്വാഗതവും ,ഡോ: സുമതി അച്യുതന്‍ (ഡവലപ്പ്മെന്‍റ് കമ്മറ്റി കണ്‍വീനര്‍) നന്ദിയും പ്രകാശിപ്പിക്കുമെന്ന് അലുംനി ഭാരവാഹികള്‍ വാര്‍ത്താകുറി പ്പില്‍ അറിയിച്ചു.

 

 

 

 

 

 

Advertisment