Advertisment

കെ.എം.മാണിയും ഫ്രാന്‍സീസ് ജോര്‍ജും ഒന്നിച്ചു വേദി പങ്കിട്ടു. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പു നേരിടാൻ തയാറാണെന്ന്‍ മാണിയുടെ പ്രതികരണം

New Update

publive-image

Advertisment

പാലാ∙ കേരളാ കോണ്‍ഗ്രസ് യു ഡി എഫില്‍ മടങ്ങിയെത്തിയ ശേഷം ആദ്യമായി കോട്ടയത്ത് പാർട്ടി ചെയർമാൻ കെ.എം.മാണി മുന്നണിയ്ക്ക് പുറത്തുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരുമായി വേദി പങ്കിട്ടു.publive-image

ഫ്രാന്‍സീസ് ജോര്‍ജിനെ യുഡിഎഫിലേയ്ക്ക് മടക്കി കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപെട്ടുകൊണ്ടിരിക്കെയാണ് കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ മാണിയും ഫ്രാന്‍സീസ് ജോര്‍ജും ഒന്നിച്ചു യോഗത്തില്‍ പങ്കെടുത്തത്.

publive-image

യു ഡി എഫ് വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗത്തെ മടക്കി കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും വരും ദിവസങ്ങളില്‍ മാണിയുടെമേല്‍ സമ്മര്‍ദ്ദം ശക്തമാകും എന്നാണ് സൂചന. നിലവില്‍ എല്‍ ഡി എഫുമായി സഹകരിച്ചാണ് ഫ്രാന്‍സീസ് ജോര്‍ജിന്‍റെ പാര്‍ട്ടി മുന്നോട്ടു പോകുന്നത്.

publive-image

അതേസമയം കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നേരിടാൻ കേരള കോൺഗ്രസ് (എം) തയാറാണെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി യോഗത്തില്‍ പറഞ്ഞു . കേരള കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു.

publive-image

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ‌ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

km mani kmmani
Advertisment