Advertisment

മാണിയുടെ കാര്യത്തില്‍ കോട്ടയം ഡിസിസിയുടെ പ്രമേയം കഴി‍ഞ്ഞ കഥ. മുന്നണി രാഷ്ട്രീയത്തിൽ വലിയ കക്ഷികൾ ത്യാഗം സഹിക്കേണ്ടിവരുമെന്ന് കെസി ജോസഫ്

New Update

കോട്ടയം∙ ‌കേരള കോൺഗ്രസിനെ യുഡിഎഫിന് ആവശ്യമില്ലെന്ന കോട്ടയം ഡിസിസിയുടെ പ്രമേയം തള്ളി കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ.

Advertisment

ഡിസിസിയുടെ പ്രമേയം കഴി‍ഞ്ഞ കഥയാണെന്നും ഈ വിഷയത്തിൽ ഡിസിസിയുടെ നിലപാടല്ല കോൺഗ്രസ് പാർട്ടിയുടേതെന്നും കെ.സി. ജോസഫ് പറഞ്ഞു.

publive-image

മുന്നണി രാഷ്ട്രീയം ഒരു യാഥാർഥ്യമാണ്. മുന്നണി രാഷ്ട്രീയത്തിൽ വലിയ കക്ഷികൾ ത്യാഗം സഹിക്കേണ്ടിവരും. എൽഡിഎഫിന് ഇപ്പോൾ ചെങ്ങന്നൂരിൽ ജയിക്കണമെങ്കിൽ കേരള കോൺഗ്രസിനെ ഒപ്പം കൂട്ടണമെന്ന അവസ്ഥയാണ്.

ഇപ്പോൾ പന്ത് കെ.എം. മാണിയുടെ കോർട്ടിലാണ്. അതിനാൽ തീരുമാനം എടുക്കേണ്ടത് കെ.എം. മാണിയാണ്–കെ.സി. ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസിനെ മുന്നണിയിൽ ആവശ്യമില്ലെന്ന് ഡിസിസി ജില്ലാ നേതൃത്വം നിലപാട് ആവർത്തിക്കുമ്പോഴാണ് ഇതിനെതിരെ കെ.സി. ജോസഫ് എംഎൽഎ രംഗത്ത് എത്തിയത്. ഇക്കാര്യത്തില്‍ ഡിസിസിയുടെ പ്രതിക്ഷേധം ഉടന്‍ കെപിസിസിയെ അറിയിച്ചേക്കും .

kpcc km mani
Advertisment