Advertisment

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ചാഴികാടന്, ജോസഫിനല്ല - മാണി. നീതികേട്‌ കാണിച്ചു. യുഡിഎഫ് നേതാക്കളെ കണ്ട് നിലപാട് അറിയിക്കും - ജോസഫ് ! മാണിയും ജോസഫും വഴിപിരിയുമോ ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : കോട്ടയം ലോക്‌സഭാ സീറ്റ് തോമസ് ചാഴിക്കാടന് നല്‍കാന്‍ തീരുമാനിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടാണെന്ന് കെ.എം മാണി. പാര്‍ട്ടിയുടെ തീരുമാനം നീതിപൂര്‍വ്വമല്ലെന്ന് പിജെ ജോസഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറി വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളുടെ പ്രതികരണം.

കോട്ടയത്ത് തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി.ജെ ജോസഫ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. ഇത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിയുടെ തീരുമാനം നീതിപൂര്‍വ്വമല്ലെന്ന് പ്രതികരിച്ച അദ്ദേഹം തന്റെ നിലപാട് യു.ഡി.എഫ്. നേതാക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി.

തൊട്ടുപിന്നാലെയാണ് കെ.എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാവരുടെയും പിന്തുണ തോമസ് ചാഴിക്കാടന് ലഭിക്കും. പി.ജെ ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം ഈ തീരുമാനം ഉള്‍കൊള്ളും. ജോസഫുമായും മറ്റ് നേതാക്കന്മാരുമായും താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പി.ജെ. ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം.

km mani
Advertisment