Advertisment

കെ.എം.മാണിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

New Update

പാലാ: അഞ്ചര പതിറ്റാണ്ട് പാലായുടെ ജനനായകനായിരുന്ന കെ.എം.മാണിയുടെ രണ്ടാം ചരമ വാർഷികം കേരള കോൺ.(എം) പാർട്ടിയുടെ നേതൃത്വത്തിൽ കാരുണ്യാ ദിനമായി ആചരിച്ചും നാടെങ്ങും അനുസ്മരണാചടങ്ങുകളും അഗതിമന്ദിരങ്ങളിൽ സഹായങ്ങളും നടത്തി.

Advertisment

publive-image

ഉച്ചയ്ക്ക് പാലാ സെന്റ്തോമസ് കത്തീഡ്രൽ പള്ളിയിലും കബറിടത്തുങ്കലും പ്രത്യേക പ്രാർത്ഥനയും ചടങ്ങുകളും നടന്നു.റവ:ഫാ.ജോർജ്‌ ചൂരക്കാട്ട് (ജൂണിയർ ) മുഖ്യകാർമികത്വം വഹിച്ചു.രാവിലെ മുതൽ നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും ജനപ്രതിനിധികളും സിമിത്തേരിയിലേക്ക് എത്തി കൊണ്ടിരുന്നു.

മെഴുകുതിരി കത്തിച്ച് പുഷ്പങ്ങൾ സമർപ്പിച്ച് കൂപ്പുകൈകളോടെ പ്രിയ നേതാവിന് ഒരിക്കൽ കൂടി പ്രണാമമർപ്പിച്ച് അവർ മടങ്ങി. കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ മാണി, ജോസ് കെ.മാണി, മറ്റ് കുടുംബാംഗങ്ങളുംതോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഡോ.എൻ.ജയരാജ്, റോഷി അഗസ്ത്യൻ, മുൻ എം.എൽ.എ.സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, സെബാസ്റ്യൻ കുളത്തുങ്കൽ ,ലോപ്സ് മാത്യു, ജോസ് ടോം, സാജൻ തൊടുക, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, മുഹമ്മദ് ഇഖ്ബാൽ, നഗരസഭാ ചെയർമാൻ അന്റോ പടിഞ്ഞാറേക്കര എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് പാലാ മരിയസദന ത്തിൽ അന്തേവാസികളോടൊപ്പം നേതാക്കളും കെ.എം.മാണിയുടെ കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചു.ഇവിടെ അ നുസ്മരണാചടങ്ങും സംഘടിപ്പിച്ചിരുന്നു. മരിയസദനത്തിൽ നടന്ന പ്രാർത്ഥനയിൽ റവ:ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയിൽ നേതൃത്വം നൽകി.

Advertisment