Advertisment

കെ എം മാണി അനുസ്മരണ സമ്മേളനം ഞായറാഴ്ച പാലായില്‍

New Update

publive-image

പാലാ : അന്തരിച്ച കേരളാകോൺഗ്രസ് (എം) ചെയർമാൻ കെഎം മാണിസാറിന്റെ അനുസ്മരണം ഞായറാഴ്ച പാലായിൽ നടക്കും. കേരളാകോൺഗ്രസ് (എം) സോഷ്യൽ മീഡിയ വിഭാഗമായ കെസി (എം) സൈബർ വിംഗിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9:30 പാലാ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് വികാരി ഫാ. സെബാസ്റ്റിൻ വെട്ടുകല്ലേലിന്റെ കാർമികത്വത്തിൽ സെമിത്തേരിയിൽ ഒപ്പീസ് എന്നിവ നടക്കും. ഇതിന് ശേഷം പാലാ മരിയാസദനത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി, ഡോ. എൻ ജയരാജ് എംഎൽഎ തുടങ്ങിയവര്‍ പങ്കെടുക്കും .

Advertisment