Advertisment

കെഎം മാണി കേരളത്തില്‍ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇപി ജയരാജന്‍. മാണിയുടെ മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ സിപിഎം നയം സിപിഎം തീരുമാനിക്കുമെന്നും ജയരാജന്‍

New Update

publive-image

Advertisment

തൃശൂര്‍ : കെ എം മാണിയെ ശക്തമായി ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ രംഗത്ത്. കെ എം മാണി കേരളത്തില്‍ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവാണെന്നായിരുന്നു ജയരാജന്‍റെ പ്രസ്താവന.

കെ എം മാണിയുടെ ജനകീയതയെ നിക്ഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിനുള്ള ശക്തമായ സ്വാധീനമുള്ള നേതാവാണ്‌ മാണിയെന്നു൦ അദ്ദേഹം പറഞ്ഞു. കെ എം മാണി സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതില്‍ യാതൊരു തെട്ടുമില്ലെന്നും ജയരാജന്‍ പറഞ്ഞു .

മാണി മുന്നണിയില്‍ വരുന്നതിനെ സിപിഐ എതിര്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിന് - ഞങ്ങളുടെ നയം സ്വീകരിക്കാന്‍ ഞങ്ങളെ അനുവദിക്കുക എന്ന മറുപടിയായിരുന്നു ജയരാജന്‍ നല്‍കിയത്.

km mani cpm-cpi kmmani
Advertisment