Advertisment

കെ.എം മാണി സ്മൃതി സംഗമം 25 മുതല്‍ 30 വരെ

New Update

publive-image

Advertisment

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഇതിഹാസവും, കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനുമായിരുന്ന കെ.എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കെ.എം മാണി സ്മൃതിസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.

ജനുവരി 25 മുതല്‍ 30 വരെ നടക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഹൃദയത്തില്‍ മാണി സാര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ.എം മാണിയോടൊപ്പം പ്രവര്‍ത്തിച്ച പ്രമുഖര്‍ പങ്കാളികളാകും.

പരിപാടിയുടെ ഭാഗമായി ജില്ലയിലൊട്ടാകെ ഭവന സന്ദര്‍ശനവും ലഘുലേഖ വിതരണവും നടന്നുവരുന്നു. ജന്മദിനമായ ജനുവരി 30 ന് പാലായില്‍ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.

സമ്മേളത്തില്‍ ഹൃദയത്തില്‍ മാണി സാര്‍ എന്ന വീഡിയോ റിലീസ് ചെയ്യും. തുടര്‍ന്ന് കെ.എം മാണി സ്മരണിക പ്രകാശനവും നടത്തുന്നതാണ്. സ്മൃതി സംഗമത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുറവിലങ്ങാട്ട് 25 ന് രാവിലെ 9 മണിക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ.വൈസ് ചാന്‍സിലര്‍ വി.ജെ പാപ്പു ഉദ്ഘാടനം ചെയ്യും.

km mani kottayam news
Advertisment