Advertisment

കെ.എം മാണി സ്മൃതി സംഗമം ശനിയാഴ്ച പാലായിൽ സമാപിക്കും

New Update

publive-image

Advertisment

പാലാ: കെ.എം മാണിയുടെ 88-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ "ഹൃദയത്തിൽ മാണിസാർ" എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സ്മൃതി സംഗമങ്ങളുടെ സമാപനം നാളെ (ശനിയാഴ്ച) പാലായിൽ നടക്കും.

ഈ ആഴ്ച സംസ്ഥാനമൊട്ടാകെ 1000 -ൽ പരം കേന്ദ്രങ്ങളിലാണ് സ്മൃതി സംഗമങ്ങൾ നടത്തപ്പെട്ടത്.

ഇതോടനുബന്ധിച്ച് ഭവന സന്ദർശനം, ജീവ കാരുണ്യ പ്രവർത്തനം, ചർച്ചകൾ, ലഘുലേഖ വിതരണം, ഭരണപരവും രാഷട്രീയവുമായ മേഖലകളിലെ കെ.എം മാണിയുടെ ഇടപെടലുകളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടുകയും മുൻ കാല സഹപ്രവർത്തകരുടെ കൂട്ടായ്മകൾ എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

ജനപ്രതിനിധികൾ, സാമുദായിക സാംസ്കാരിക നേതാക്കൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ഇന്ന് വൈകുന്നേരം 4 മണിക്ക് പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സ്ഥാപിക്കപ്പെട്ട ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും തുടർന്ന് 5 മണിക്ക് അനുസ്മരണാ യോഗവും നടത്തും. വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ അനുസ്മരണാ പ്രസംഗങ്ങൾ നടത്തും.

 

pala news
Advertisment