Advertisment

25 ലക്ഷം രൂപ കൈക്കൂലി: കെഎം ഷാജിയുടെ വീട് അളക്കുന്നു; ഇഡിയുടെ നിര്‍ദേശപ്രകാരമെന്ന് നഗരസഭ

New Update

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ കെഎം ഷാജി എംഎല്‍എയുടെ വീട് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു. എന്‍ഫോ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മലപ്പാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ് ഉദ്യോഗസ്ഥര്‍ അളക്കുന്നത്.

Advertisment

publive-image

ഇതേപരാതിയില്‍  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. പണം കൈമാറിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്നായിരുന്നു പരാതി.

കൂടാതെ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എം.എല്‍.എ അടുത്തമാസം പത്തിന് ഹാജരാകണം.

എം.എല്‍.എ പണം വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലെന്നുമാണ് എം.എല്‍.എയുടെ നിലപാട്.

km shaji mla
Advertisment