Advertisment

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

New Update

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിയെ ഇന്ന് ചോദ്യം ചെയ്യും .രാവിലെ പത്ത് മണിക്ക് വിജിലന്‍സ് എസ് പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത് . ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഷാ​ജി​ക്ക് വി​ജി​ല​ന്‍​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

Advertisment

publive-image

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം പ​ണ​വും സ്വ​ര്‍​ണ​വും നി​ര​വ​ധി രേ​ഖ​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നാ​ണ് വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ല്‍​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം.

km shaji
Advertisment