Advertisment

പ്രവാസി ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു .

author-image
admin
New Update
റിയാദ്  :റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സൈബർ വിംഗിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവാസി സേവനങ്ങൾക്കായി സ്ഥിരം ഹെൽപ്പ് ഡെസ്ക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചു . ബത്ഹയിലെ കെ എം സി സി ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ്പ്‌ഡെസ്‌ക്കിൽ നോർക്ക അംഗത്വ കാർഡ് ,പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷൻ , പ്രവാസി വോട്ട് , സൗദി കെ എം സി സി സുരക്ഷാ പദ്ധതി അംഗത്വം തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതാണ് .
Advertisment
publive-image
റിയാദ് കെ എം സി സി പ്രവാസി ഹെൽപ്പ് ഡെസ്ക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു .
ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം സൈബർ വിംഗ് പ്രസിഡന്റ് സുഹൈൽ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ നിർവ്വഹിച്ചു . കെ എം സി സിയുടെ സെൻട്രൽ ,ജില്ലാ ,മണ്ഡലം ,ഏരിയ കമ്മിറ്റികളുടെ ഭാരവാഹികൾ പങ്കെടുത്തു . സഫീർ തിരൂർ ,ഷബീർ ചക്കാലക്കൽ ,ജുനൈദ് മാവൂർ ,ഇഖ്ബാൽ തിരൂർ ,മുബാറക്ക് അരീക്കോട് തുടങ്ങിയവർ നേതൃത്വം നൽകി . ഷഫീഖ് കൂടാളി സ്വാഗതവും ജാബിർ വാഴമ്പുറം നന്ദിയും പറഞ്ഞു .
Advertisment