Advertisment

നില നിൽപിന്നായി നിലപാടെടുക്കാം: കെ.എം.സി.സി. ചർച്ചാവേദി

New Update

ജിദ്ദ:   നില നില്പിന്നായി നിലപാടെടുക്കാം എന്ന ശീർഷകത്തിൽ വിവിധ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു ജിദ്ദ സെൻട്രൽ കെ.എം.സി.സി സംഘടിപ്പിച്ച ചർച്ച വേദി സംഘ് പരിവാർ  ഫാസിസിസ്റ്റ്  ഭരണ രീതിയോട്  ഏക കണ്ഠമായി വിയോജിപ്പ് രേഖപെടുത്തി രാഹുൽ ഗാന്ധിയുടെ നേത്രത്വത്തിൽ മതേതര ജനാധിപത്യ ജനാധിപത്യ കൂട്ടായ്മ അധികാരത്തിൽ വരേണ്ടതിൻറെ  പ്രാധാന്യം  വിലയിരുത്തി സംസാരിച്ചു.

Advertisment

publive-image

നില നിൽപിന്നായി നിലപാടെടുക്കാം എന്ന ശീർഷകത്തിൽ  ജിദ്ദയിലെ വിവിധ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു ജിദ്ദ സെൻട്രൽ കെ.എം.സി.സി. നടത്തിയ ടേബിൾ ടോക്കിൽ വി.പി. മുഹമ്മദ് അലി സാഹിബ് സംസാരിക്കുന്നു.

ഇന്ത്യയുടെ സമ്പൽ വ്യവസ്ഥയെ മുഴുവനും കൊള്ളയടിച്ചു രാജ്യത്തെ എല്ലാവ്യവസ്ഥിതിയെയും കാറ്റിൽ പറത്തി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന മോഡി അമിത്ഷാ കൂട്ട് കെട്ടിനെതിരെ ശബ്‌ദിക്കാൻ രാഷ്ട്രീയ നേതാക്ക ളും ,മാധ്യമ പ്രവർത്തകരും എഴുത്തുകാരും സാംസ്‌കാരിക നായകരുമെല്ലാം പേടിച്ചിരിക്കുമ്പോൾ സധൈര്യം മുന്നോട്ടു വന്നത്  രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും മാത്രമാണ് .     രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടു ഇന്ത്യ യുടെ  ഭൂത കാല പാരമ്പര്യം  വീണ്ടെടുക്കാൻ അവർക്ക് പിന്തുണ നൽകേ ണ്ടത്  ഓരോ രാജ്യ സ്നേഹിയുടെയും ബാധ്യതയാണ്  എന്നും. കേരളത്തിലെ 20 മണ്ഡലങ്ങളിലും സംഘ് പരിവാർ ഭീഷണി ഇല്ല എന്നും  ബഷീർ വള്ളിക്കുന്ന് (മീഡിയ ഫോറം) അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ വെറും 35 ശതമാനം വോട്ടു നേടി സംഘ് പരിവാർ അധികാരത്തിലേറിയതിന്  പ്രധാന കാരണം  65 ശതമാനം വരുന്ന ജനാധിപത്യ ചേരിയിലുണ്ടായ അഭിപ്രായ ഭിന്നത മുതലെടുത്താണ് . അത്തരം അവസ്ഥ സംജാതമാകാൻ ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര കക്ഷികൾ ശ്രദ്ധിക്കണമെന്നും മദീന റോഡ് ഇസ്ലാഹി സെന്ററർ പ്രധിനിധി ശരീഫ് ബാവ അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റ് അധിപത്യത്തിലേക്ക് രാജ്യം പോകുന്ന സൂചനകളാണ്  നിലവിലുള്ള സർക്കാരിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അനുഭവിച്ചത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത് കാവിക്കൊടി പാറും . കക്ഷി രാഷ്ട്രീ യത്തി നതീതമായി ജനാതിപത്യ മതേതര കക്ഷികൾ അധികാരത്തി ലേറാൻ കൂടെയുണ്ടാവുമെന്നും മുസ്തഫ സഅദി (സുന്നി എ.പി. വിഭാഗം) പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേത്രത്വത്ത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരണ മെന്ന് വാദിക്കുന്നതോടൊപ്പം ചില മുസ്ലിം സംഘടനകൾ ജനാധിപത്യ ചെരി ക്കെതിരെ  മത്സരിച്ചു  വോട്ടുകൾ ഭിന്നിപ്പിച്ചു സംഘ് പരിവാർ ശക്തി കൾക്ക് സഹായകമാവുന്നു . അവർ തങ്ങളുടെ വാക്കുകളിൽ ആത്മാർത്വത്ത യുണ്ടെ ങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിക്കുകയാണ് വേണ്ടത് എന്ന് നൗഷാദ് കരിങ്ങനാടൻ ( ഇസ്ലാഹി സെന്റർ ഷറഫിയ്യ) അഭിപ്രായപ്പെട്ടു.

ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടെ മമതയില്ലെങ്കിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബി.ജെ.പി.യെ ഇനിയും അധികാരത്തി ലെത്തിച്ചാൽ രാജ്യത്തുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ നിരത്തി രാഹുൽ ഗാന്ധിയുടെ നേത്രത്വത്തിൽ ഒരു മതേതര ജനാധിപത്യ ഭരണം വരുന്നതിനു എല്ലാ കക്ഷി വ്യത്യാസങ്ങളും മറന്നു ഒന്നിച്ചു നിൽക്കണമെന്ന് സലാഹ് കാരാടൻ (എം.ഇ.എസ് ) അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിനോളം ജനാധിപത്യവും മതേരത്വവും കാത്തു സൂക്ഷിക്കുന്ന മറ്റൊരു സംഘടനയുമില്ല . അധികാരത്തിലിരിക്കുമ്പോൾ എല്ലാവരെയും ഒരുമിപിച്ചു  കൊണ്ടുപോവാൻ മുസ്ലിം ലീഗിന് കഴിയണം . ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ്സ് തിരഞ്ഞെടുക്കപ്പെട്ടാൽ പോലും ആർ. എസ് .എസ് കാരനായ രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ വിളിക്കാതെ  ബി.ജെ.പി. ക്ക്  അവസരമുണ്ടാക്കാനുള്ള ശ്രമമായിരിക്കും . നോട്ടു നിരോധനം ബി.ജെ.പി. സഹകാരികൾക്ക് പണം കവരാനുള്ള മാർഗം മാത്രമായിരുന്നു. . ഈ തിരഞ്ഞെ ടുപ്പ് ഒരു പക്ഷെ അവസാനത്തെ ചാൻസായിരിക്കും . അതുകൊണ്ട് ഏറ്റവും നിർണായകമാണ്  വെൽഫയർ പാർട്ടി പ്രധിനിധി ഇസ്മായിൽ കല്ലായി അഭിപ്രായപ്പെട്ടു.

കേവലം ഒരുതിരഞ്ഞെടുപ്പിനുപരി ഒരു വീണ്ടെടുപ്പിനുള്ള സ്വാതന്ത്ര്യ സമര മാണ്  ഈ തിരഞ്ഞെടുപ്പ് സങ്കുചിത നിലപാടുകൾ മറന്ന് ഐക്യപ്പെടണം . കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സഖ്യം തന്നെ തിരഞ്ഞെടുക്കപെടണം കെ.ഐ.ജി. പ്രധിനിധി കെ.എം. അനീസ് അഭിപ്രായപ്പെട്ടു .

വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്ന കക്ഷികൾ എല്ലാം മറന്നു ഒന്നിച്ചു നിന്ന്  കേരളത്തിലെ 20 മണ്ഡലങ്ങളും മതേതര ജനാധിപത്യ കക്ഷികളെ തിരഞ്ഞെടുത്തു കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകേണ്ട തിന്റെ നാട്ടിലെ  രാഷ്ട്രീയ തിരഞ്ഞെടുപ്പ്  സ്ഥിതി വിശകലനം ചെയ്തു വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.കെ. അലിഅക്ബർ പറഞ്ഞു.

മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന നിയമ നിർമാ ണങ്ങൾ മുന്നോട്ടു വെച്ച് രാജ്യത്തെ ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപിയിൽ നിന്നും ഇതര നിരീശ്വര പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടാവുമ്പോൾ അതിനെ ചെറുത്ത് തോൽപിക്കാൻ മതേതര ജനാധി പത്യ  കക്ഷികളായ കോൺഗ്രസ്സ് മുസ്ലിം ലീഗ് സഖ്യത്തെ വിജയിപ്പിച്ചെ ടുക്കാൻ  മുന്നോട്ടു വരണമെന്ന് സൗദി ഇസ്ലാമിക് സെന്റർ പ്രധിനിധി ആലം പാടി അബൂബക്കർ ദാരിമി പറഞ്ഞു.  ,

രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും  പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ കക്ഷികൾ അവ വോട്ടായി മാറുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ കൂടി അവരവരുടെ സംഘടനകളിൽ ചെയ്യണമെന്നും . അതിനെതിരെ മത്സരി ക്കുന്നവർ തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിച്ചു വോട്ടുകൾ ഭിന്നിക്കാതി രിക്കുന്നതിനും ശ്രദ്ധിക്കണമെന്നും ഫോക്കസ് പ്രധിനിധി ടി.വി. ജരീർ അഭിപ്രായപ്പെട്ടു.

ഭരണ ഘടനാ സമിതിയിൽ മത സ്വാതന്ത്ര്യത്തിനും അത് പ്രചരിപ്പിക്കുന്നതി നുമുള്ള അവകാശം ഉൾപെടുത്തുന്നതിനും . വിവാഹ നിയമത്തിലുംഷാബാനു കേസ് വിഷയത്തിലുമെല്ലാം ചെറിയ കക്ഷിയായ മുസ്ലിം ലീഗ് കൊണ്ടുവന്ന അഭിപ്രായങ്ങൾ ഒരു വലിയ സമൂഹത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു നിയമ നിർമാണം നടത്തിയ കോൺഗ്രസിനു മാത്രമേ മത ജനാധിപത്യ ഭരണം നയി ക്കാൻ കഴിയൂ അത് കൊണ്ട് ഒന്നിച്ചു നിന്ന് മുസ്ലിം ലീഗിനെയും കോൺഗ്രസ് മുന്നണിയെയും പിന്തുണക്കണമെന്ന് ഹാഷിം നാലകത്ത് കെ.എം.സി.സി. അഭിപ്രായപ്പെട്ടു

പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷനായി അലി മൗലവി നാട്ടുകൽ ഉത്ഘാടനം ചെയ്തു . വി.പി. മുഹമ്മദലി സാഹിബ് എസ് .എൽ.പി മുഹമ്മദ് കുഞ്ഞി നാസർ എടവനക്കാട് നസീർ വാവക്കുഞ്ഞു ,പ്രസംഗിച്ചു. വി.പി. മുസ്തഫ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും എ.കെ. ബാവ നന്ദിയും പറഞ്ഞു. 

Advertisment