Advertisment

റിയാദിൽ കെ എം സി സി സ്‌കൂൾ ഫെസ്റ്റ് മെയ് 2,3 തിയ്യതികളിൽ

author-image
admin
New Update

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് സീസൺ-2 മെയ് 2, 3 (വ്യാഴം, വെള്ളി) തിയതികളിൽ അസീസിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. റിയാദിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളെയും ഉൾപ്പെടുത്തി നടത്തുന്ന ഫെസ്ററിൽ 1500 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രവാസി കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി റിയാദ് കെ.എം.സി.സി ഒരുക്കുന്ന രണ്ടാമത്തെ സ്കൂൾ ഫെസ്റ്റാണിത്.

Advertisment

publive-image

ക്ലേ മോഡലിംഗ്, ഡ്രോയിംഗ് & കളറിംഗ്‌, ഇംഗ്ലിഷ് പദ്യം ചൊല്ലൽ, ഫാൻസിഡ്രസ്, കഥ പറയൽ, പ്രസംഗ മത്സരം, കാർഡ് മേക്കിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് ( എക്സിബിഷൻ), ബ്ലോഷർ മേക്കിംഗ് (ഇ പോസ്റ്റർ ഡിസൈൻ ), ഇംഗ്ലീഷ് ലേഖന മത്സരം, ആർട്സ്, സയൻസ് എക്സിബിഷൻ, ബൊക്കെ മേക്കിംഗ്, പേപ്പർ ഒർണമെന്റ്സ് മേക്കിങ് , പവർ പോയിന്റ് പ്രസന്റെഷൻ, മൊബൈൽ ഫോട്ടോഗ്രാഫി, സലാഡ് മേക്കിംഗ് ( വെജിറ്റബിൾ ), ഫാബ്രിക്ക് പെയ്ന്റിംഗ്, കാലിഗ്രാഫി, ന്യൂസ് റീഡിംഗ് തുടങ്ങി വിവിധയിനങ്ങളിലായി നടക്കുന്ന മത്സരം ഒരു സ്കൂൾ യുവജനോൽസവ പരിപാടിയുടെ കെട്ടിലും മട്ടിലുമായിട്ടായിരിക്കും ഒരുക്കുക.

22 ഇനങ്ങളിലായി നടക്കുന്ന ഓൺ ദ സ്പോട്ട് ടാലന്റ് മത്സരം വേറിട്ട അനുഭവമാ യിരി ക്കും. ഏഴ് മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പി ക്കുന്നതിനായി ടാലന്റ് ഷോയും നടക്കും. കെ.ജി, ഒന്ന് - രണ്ട്, മൂന്ന് - അഞ്ച്, ആറ് - എട്ട്, ഒമ്പത് - പന്ത്രണ്ട് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കു ക. മത്സരങ്ങൾക്കായി പ്രത്യേകം വേദികളും കൗണ്ടറുകളും ഉണ്ടായിരിക്കും. രജിസ്ട്രേ ഷനും വിശദവിവരങ്ങൾക്കും kmccschoolfest2019@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. സുബൈർ അരിമ്പ്ര, മുഹമ്മദ് കുട്ടി വയനാട്, മുജീബ് ഉപ്പട, നാസർ മാങ്കാവ്, കബീർ വൈലത്തൂർ, റസാഖ് വളക്കൈ , മുഹമ്മദ് ഷാഹിദ് മാസ്റ്റർ, സത്താർ താമരത്ത്, ഉസ്മാനലി പാലത്തിങ്ങൽ, അക്ബർ വേങ്ങാട്ട്, മൊയ്തീൻ കുട്ടി തെന്നല, അഡ്വ.അനീർ ബാബു, അഷ്റഫ് കൽപ്പകഞ്ചേരി , ബഷീർ താമരശ്ശേരി, ഷംസു പെരുമ്പട്ട, ബാവ താനൂർ, കെ.ടി.അബൂബക്കർ , മാമുക്കോയ പാലക്കാട്, ശിഹാബ് പള്ളിക്കര ചർച്ചയിൽ പങ്കെടു ത്തു. ജലീൽ തിരൂർ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

Advertisment