Advertisment

ജിദ്ദ ഏറനാട് മണ്ഡലം കെ. എം. സി. സി കമ്മിറ്റി തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

New Update

ജിദ്ദ: ഇന്ത്യയിൽ ജനാധിപത്യം നില നിർത്താൻ രാഹുൽ ഗാന്ധി അധികാരത്തിൽ വരണമെന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി.സെക്രട്ടറി സുൽഫിക്കർ ഒതായി പറഞ്ഞു. ജിദ്ദ ഷറഫിയയിലെ മണ്ഡലം കെ.എം.സി.സി.ഓഫീസിൽ ചേർന്ന കൺവെൻഷൻ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പ്രസിഡണ്ട് എം.കെ.അഷ്റഫ് കീഴ്പറമ്പ് പ്രസംഗിക്കുന്നു

മണ്ഡലം പ്രസിഡണ്ട് എം.കെ.അഷ്റഫ് കീഴ്പറമ്പ് അധ്യക്ഷത വഹിച്ചു. മൊബൈൽ കോണ്ടാക്ടുകൾ ഉപോയോഗിച്ചു പരമാവധി കേരളത്തിലും കേരളത്തിന് പുറത്തും രാഹുൽ ഗാന്ധിക്ക് ശക്തി പകരാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുൾഫിക്കർ ഓർമപ്പെടുത്തി.

കെ.വി സലാം. കാവനൂർ, ടി.പി.അഷ്റഫ്. കുഴിമണ്ണ, മുജീബ് ഊർങ്ങാട്ടിരി, മൊയ്തീൻ കുട്ടി കാവനൂർ, റഹ്മത്ത് അരീക്കോട് സലീം കീഴ്പറമ്പ്,അലി പത്തനാപുരം, ഹബീബ് കാഞ്ഞിരാല ഒതായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈദലവി സ്വാഗതവും അബൂബക്കർ വലയിൽ അരീക്കോട് നന്ദിയും പറഞ്ഞു.

 

 

Advertisment