Advertisment

റിയാദ് കെ.എം.സി.സി സ്കൂൾ ഫെസ്റ്റ് മെയ് 3 ന് ; ഒരുക്കങ്ങൾ തകൃതി

author-image
admin
New Update

റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് 2019 മെയ് 3ന് വെള്ളിയാഴ്ച എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ നടക്കും. നേരത്തെ മെയ് 2, 3 തിയതികളിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. താരതമ്യേന അവസ ങ്ങൾ കുറഞ്ഞ പ്രവാസ ലോകത്തെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കെ.എം.സി.സിയുടെ നേതൃത്വത്തിൽ രണ്ടാം തവണയാണ് റിയാദിലെ മുഴുവൻ സ്കൂളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് സ്കൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Advertisment

publive-image

റിയാദ് കെ.എം.സി.സി സ്കൂൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം പ്രസിഡണ്ട് സി.പി മുസ്തഫ നിർവ്വഹിക്കുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്കാരംഭിക്കുന്ന പരിപാടികൾ നോഫയിലെ നാല് ഓഡിറ്റോറിയങ്ങളിലായിട്ടായിരിക്കും നടക്കുക. ഇതിനകം ഓൺലൈൻ വഴി 750 ലധികം രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കന്ന വിദ്യാർത്ഥികൾക്ക് kmccscoolfest2019@gmail.com ഇമെയിൽ വിലാസത്തിലോ ttp://bit.ly/Indian_School_Fest_Season2 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സ്കൂൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ നിർവ്വഹിച്ചു. ചടങ്ങിൽ സെൻട്രൽ , ജില്ലാ കമ്മിറ്റി ഭാരവാഹികളും സീനിയർ നേതാ ്കളും സംബന്ധിച്ചു. ചെയർമാൻ അരിമ്പ്ര സുബൈറിന്റയും കൺവീനർ മുഹമ്മദ് ഷാഹിദ് മാസ്റ്ററു'ടെയും നേതൃത്വത്തിലുള്ള ഉപസമിതി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ നടത്തിവരികയാണ്.

 

Advertisment