Advertisment

കോവിഡ് പ്രതിസന്ധിയിലും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രവർത്തനം മാതൃകപരം : ഇഎം റഷീദ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

വടക്കേക്കാട്: മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി.യും വടക്കേക്കാട് മുസ്ലീം ലീഗ് ഗ്ലോബൽ കോഡിനേഷനായ റഹ്മ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളും ഈ കോവിഡ് കാലത്തെ പ്രയാസത്തിലും പ്രതിസന്ധിയിലും സമൂഹത്തിന് വേണ്ടി നാട്ടിലും മറുനാട്ടിലും ചെയ്യുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളോടപ്പം നാടിന്റെ പ്രാദേശിക പൊതുവായ വിഷയങ്ങളിൽ കാണിക്കുന്ന താല്പര്യം പ്രശംസനീയാർഹവും മാതൃകാപരമാണെന്നും മുസ്ലീം ലീഗ് വടക്കേക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ എം റഷീദ് പറഞ്ഞു.

വടക്കേക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് ഗ്ലോബൽ കോഡിനേഷനായ റഹ് മ വടക്കക്കാട് നടപ്പാക്കുന്ന ചതുർ മാസ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ് ദേഹം.

നിർധനകുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ വിതരണം, കിഡ്നി രോഗിക്കുള്ള ധനസഹായം, വിവാഹ ധനസഹായം , ബൈത്തുൽ റഹ്‌മ നിർമാണത്തിനുള്ള ഫണ്ട്‌ തുടങ്ങിയവയാണ് കർമ്മപദ്ധതിയുടെ ഭാഗമായി റഹ്‌മ വടക്കേക്കാട് നടപ്പാക്കുന്നത്.

കോവിഡ് 19 പശ്‌ചാത്തലത്തിൽ ഹൃസ്വമായ ഉൽഘടനത്തിന് ശേഷം അർഹരുടെ വീട്ടിൽ നേരിട്ടെത്തിക്കുന്ന പരിപാടിക്ക് മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് ട്രഷറർ പി കെ കാസിം, പഞ്ചായത്ത് സെക്രട്ടറി നൌഷാദ് കല്ലൂർ, യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഹാഫിസ് ശരീഫ്, എൻ എ കാസിം ഹാജി, പരീത് സാഹിബ്‌, ഒ എ കാദർ, മുസ്തഫ വൈലത്തൂർ, നിഹാൽ നൌഷാദ്, നസ്രുദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി .

-നൌഷാദ് വൈലത്തൂർ

thrissur news
Advertisment