Advertisment

256 യാത്രക്കാരുമായി റിയാദ് കെ.എം.സി.സിയുടെ മറ്റൊരു ചാർട്ടേർഡ് വിമാനം കൂടി കരിപ്പൂരിലെത്തി

author-image
admin
Updated On
New Update

റിയാദ്: കോവിഡ് മിഷന്റെ ഭാഗമായി റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം കരിപ്പൂരിലെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൻൽ നിന്നും പുറപ്പെട്ട സ ഊദി എയർ ലൈൻസിന്റെ ജംബോ വിമാനം ഉച്ചക്ക് രണ്ട് മണിയോടെയാണ്‌ കോഴിക്കോട്ടെത്തിയത്. മൂന്ന് കുട്ടികളടക്കം 256 യാത്രക്കാരാണ്‌ വിമാനത്തിലുണ്ടായിരുന്നത്. വീൽ ചെയർ യാത്രക്കാരനായ കോഴിക്കോട് കൊടുവള്ളി സ്വദേശി സാലിഹും ഈ വിമാനത്തിലുണ്ടായിരുന്നു.

Advertisment

publive-image

വിമാത്താവളത്തിലെത്തിയ യാത്രക്കാരിലൊരാളുടെ എക്സിറ്റ് വിസ കാലവധി തീർന്നതിനാൽ തടസ്സം നേരിട്ടെങ്കിലും കെ.എം.സി.സി ചാർട്ടേർഡ് ഫ്ളൈറ്റ് കോ ഓർഡിനേറ്റർ റഫീഖ് പൂപ്പലം ഇടപ്പെടുകയും യാത്രക്കാരന്റെ സ്പോൺസറുമായി സംസാരിച്ച് ഇഖാമ പുതുക്കിയതിന്‌ ശേഷം എക്സിറ്റ് അടിപ്പിക്കുകയും ചെയ്തു. കുട്ടികളടക്കമുള്ള യാത്രക്കാരെല്ലാം കോവിഡ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചതിന്‌ ശേഷമാണ്‌ വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത്. വിമാനത്തിനകത്ത് കൃത്യമായ രീതിയിൽ സാമൂഹിക അകലം പാലിച്ചിരുന്നു.

publive-image

പ്രായമേറിയവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് സഹായങ്ങൾ ചെയ്യാൻ കെ.എം.സി.സി പ്രവർത്തകർ പുലർച്ചെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. കോവിഡ് മിഷന്റെ ഭാഗമായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് റിയാദിൽ നിന്നും കൂടുതൽ വിമാനങ്ങൾ പുറപ്പെടുമെന്ന് സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അറിയിച്ചു.

സിദ്ദീഖ് തുവ്വൂർ,കബീർ വൈലത്തൂർ, സഫീർ തിരൂർ, പി.സി. മജീദ് മലപ്പുറം, മുത്തു കട്ടൂപ്പാറ, അബ്ദുറഹ്മാൻ ഫറോക്ക്, ജാബിർ വാഴമ്പുറം, മുസ്തഫ പാലക്കാട്, ഷാഹുൽ ചെറൂപ്പ, ശിഹാബ് ഏറനാട്, ഇംഷാദ് മങ്കട, ഉനൈസ് കാളിക്കാവ്, നജീബ് നെല്ലാങ്കണ്ടി, മജീദ് പരപ്പനങ്ങാടി, ശിഹാബ് മണ്ണാർമല, നിയാസ് ഏറനാട് എന്നിവർ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ രംഗത്തുണ്ടായിരുന്നു.

Advertisment