Advertisment

കുവൈത്തിൽ കോവിഡ്‌ ബാധിച്ച് മരണപ്പെട്ട നിർദ്ധനരായ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക്‌ സഹായധനം അനുവദിച്ച ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിൻ്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈത്ത് കെ.എം.സി.സി.

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ്‌ ബാധിച്ച് കുവൈത്തിൽ മരണപ്പെട്ട നിർദ്ധനരായ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക്‌ ഒരു ലക്ഷം രൂപയുടെ സഹായധനം അനുവദിച്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിൻ്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈത്ത് കെ.എം.സി.സി. ചരിത്രപരമായ ഈ തീരുമാനമെടുത്ത അംബാസഡർക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുന്നതായി കുവൈത്ത് കെ.എം.സി.സി. പ്രസിഡൻ്റ് ഷറഫുദീൻ കണ്ണേത്ത് പറഞ്ഞു.

കോവിഡ് മൂലം മരണപ്പെട്ട കുവൈത്തിലെ പ്രവാസികളുടെ ആശ്രിതർക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും സഹായം നൽകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി കഴിഞ്ഞ വർഷം അംബാസഡറെ സന്ദർശിച്ചപ്പോൾ കുവൈത്ത് കെ എം സി സി ഭാരവാഹികൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

അതിൻ്റെ സാധുത പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അംബാസഡർ നൽകിയ ഉറപ്പാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച 120 ദിനാറിൽ കുറഞ്ഞ ശമ്പളക്കാരായ കമ്പനി തൊഴിലാളികളുടെ ആശ്രിതർക്കു കൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

Advertisment