Advertisment

2019 ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകം സി.മോയിൻകുട്ടി

author-image
admin
New Update

ബഹറൈന്‍ : ഇന്ത്യ  സാംസ്കാരിക തനിമയോടെ നിലനിൽക്കുവാനും ഫാഷിസ്റ്റ് ഭരണ രീതിയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുവാനുമുള്ള ഏക പരിഹാരമാർഗ്ഗം 2019ലെ പൊതു തെരെഞ്ഞെടുപ്പ് മാത്രമാണെന്ന് സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി.മോയിൻകുട്ടി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ബഹുസ്വരതയും, മതേതരത്വവും എന്ന ഇന്ത്യയുടെ രണ്ട് കൃഷ്ണമണികളെ സംരക്ഷിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇന്ത്യയിൽ അധികാരത്തിൽ വരണമെന്നും അതിന് പ്രവാസികൾക്കും പ്രവാസി വോട്ടിനും വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും സി.മോയിൻകുട്ടി

ബഹ്റൈൻ കെ  എം സി സി  കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച C H മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണത്തിനായി ബഹ്റൈനിൽ എത്തിയ സി.മോയിൻകുട്ടിക്ക് മുഹറഖ് ഏരിയ KMCC നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഏരിയ പ്രസിഡന്റ് KT അബു യൂസഫിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ബഹ്റൈൻ കെ,എം സി സി  പാലക്കാട് ജില്ലാ പ്രസിഡൻറ് റഫീഖ് തോട്ടക്കര ഉദ്ഘാടനം നിർവ്വഹിച്ചു.റിയോ കരീം സാഹിബ് ഉപഹാരം സമർപ്പിച്ചു. റസാഖ് മൂഴിക്കൽ, ഫൈസൽ കോട്ടപ്പള്ളി, NKA കരീം മാസ്റ്റർ, യൂസഫ് തോടന്നൂർ, സമീർ കീഴൽ, ഇയ്യോത്ത് അബ്ദുറഹ്മാൻ, ശർഫുദ്ധീൻ മാരായമംഗലം, അസ്ലം വടകര, ഷരീഫ് വില്ല്യാപ്പള്ളി, നാസർ പുളിയാവ്, ഫൈസൽ കണ്ടിതാഴ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.യു ലത്തീഫ് സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും രേഖപ്പെടുത്തി.

Advertisment