Advertisment

ബേപ്പൂർ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി റിയാദ് എക്സിറ്റ് 18 ലെ സലാഹിയ ഇസ്തറാഹയിൽ സംഘടിപ്പിച്ച ബേപ്പൂർ ഫെസ്റ്റ് 2019 സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മനാഫ് മണ്ണൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോടിന്റെ വികസന നായകനും പൊതു സമൂഹത്തിൽ സർവ്വ സ്വീകാര്യനുമായ എം.കെ.രാഘവന്റെ വിജയത്തിനായി 'കാൾ ഫോർ വോട്ട് ' കാമ്പയിന് പരിപാടിയിൽ വെച്ച് തുടക്കം കുറിച്ചു.

Advertisment

publive-image

റിയാദിൽ ബേപ്പൂർ ഫെസ്റ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്‌ഘാടനം ചെയ്യുന്നു

നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എം. മൊയ്തീൻകോയ കാമ്പയിന്റെ ഉദ്ഘാ ടനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാ ഷണം നടത്തി. ജലീൽ തിരൂർ, ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അഷ്റഫ് അച്ചൂർ, മുജീബ് ഉപ്പട, അഡ്വ. അനീർ ബാബു, ബാവ താനൂർ, അഷ്റഫ് കൽപ്പകഞ്ചേരി , ശിഹാബ് പള്ളിക്കര, അരിമ്പ്ര സുബൈർ, ഷംസു പെരുമ്പട്ട, നാസർ മാങ്കാവ്, ബഷീർ താമരശ്ശേരി, ഹനീഫ മൂർക്കനാട് പ്രസംഗിച്ചു. അബ്ദുറഹ്മാൻ ഫറോക്ക് ആമുഖ പ്രഭാ ഷണം നടത്തി. ജനറൽ സെകട്ടറി കുഞ്ഞായി കോടമ്പുഴ സ്വാഗതവും ഹസ്സനലി കടലുണ്ടി നന്ദിയും പറഞ്ഞു.

റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡണ്ട് നദീറ ഷംസുവിനെ ആദരിച്ചു ജനറൽ സെക്രട്ടറി ജസീല ബഷീർ ഉപഹാരം നൽകി. ഷിംന അബ്ദുൽ മജീദിനുള്ള ഉപഹാരം നദീറ ഷംസുവും സമ്മാനിച്ചു. കത്താലി കൊളത്തി പതാക ഉയർത്തി. ക്വിസ് മത്സരത്തിന് അക്ബർ വേങ്ങാട്ട് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി നടന്ന ഷൂട്ടൗട്ട് മത്സര ത്തിൽ അബ്ദുറഹ്മാൻ ഫറോക്കും കമ്പവലി മത്സരത്തിൽ കല്ലമ്പാറ ടീമും പായസ മത്സര ത്തിൽ ഹസ്ബിബിന നമ്പറും വിജയികളായി. ചിത്രരചനാ മത്സരം, 100 മീറ്റർ ഓട്ടം, മ്യൂസിക്കൽ ചെയർ, ചാക്ക് റൈസ്‌ എന്നിവയും നടന്നു. കുട്ടികളുടെ ഡാൻസ്, ദഫ് മുട്ട് എന്നിവയും അൻവർ നെല്ലാങ്കണ്ടി , ഹനീഫ കൊയിലാണ്ടി എന്നിവരുടെ നേതത്വത്തിൽ റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഇശൽ വിരുന്നും സംഘടിപ്പിച്ചു.

കൂപ്പൺ നറുക്കെടുപ്പിലെ അബ്ദുസമദ് പെരുമുഖം , സി.കെ ഹംസക്കോയ, ബഷീർ കരുവൻതിരുത്തി, സൈതാലി മണ്ണൂർ, റാഫി ബേപ്പൂർ, ഷഹീർ ഖാൻ കല്ലമ്പാറ, വി.പി.അഷ്റഫ് , സംജാദ് കരുവൻതിരുത്തി, ഫൈസൽ ബാബു, ഹസ്സൻ കല്ലമ്പാറ, ഷറഫുദ്ദീൻ മണ്ണൂർ, സൗബാൻ, മുഹമ്മദ് കോയ, ബാപ്പു ചുങ്കം, റിയാസ് കോടമ്പുഴ എന്നിവർ നേതൃത്വം നൽകി.

 

Advertisment