Advertisment

റിയാദ് കെ.എം.സി.സി മണ്ഡലം തല ഫുട്ബോൾ ഇന്നും നാളെയും, രക്തദാന ക്യാമ്പ് സെപ്തംബർ 23ന്‌

author-image
admin
Updated On
New Update
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ‘അന്നം നൽകിയ രാജ്യത്തിന്‌ ജീവരക്തം’ എന്ന പ്രമേയത്തിൽ റിയാദ് കെ.എം. സി.സി സെൻ ട്രൽ കമ്മിറ്റി സെപ്തംബർ 23ന്‌ റിയാദ് ശുമൈസി ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
publive-image

വർഷങ്ങളായി സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് റിയാദിൽ രാവിലെ 8 മണി മുതൽ വൈകീട്ട് 3 വരെയായിരിക്കും നടക്കുക. സെപ്തംബർ 19,20 തിയതികളിൽ നടക്കുന്ന മണ്ഡലം തല ഫുട്ബോ ൾ  മത്സരത്തിന്‌ യോഗം അവസാന രൂപം നൽകി. റിയാദ് ഷിഫയിലെ വിയ കോർട്സ് ഗ്രൗണ്ടിൽ ഇന്നും നാളെയുമാ(വ്യാഴം, വെള്ളി)യാണ്‌ മത്സരം നടക്കുക.

ഇത് സംബന്ധമായി ചേർന്ന റിയാദ് സെൻ ട്രൽ കമ്മിറ്റി യോഗ ത്തിൽ പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.  ഹാരിസ് തലാപ്പിൽ, മാമുക്കോയ ഒറ്റപ്പാലം, കെ.ടി.അബൂബക്കർ, ഷംസു പെരുമ്പട്ട, കെ.പി.അബ്ദുൽ മജീദ്, അഷ് റഫ് കൽ പകഞ്ചേരി, ഉസ്മാനലി പാലത്തിങ്ങൽ, അബ്ദുസലാം തൃക്കരിപ്പൂർ, സത്താർ താമരത്ത്, റസാഖ് വളക്കൈ, അരിമ്പ്ര സുബൈർ, എ.യു.സിദ്ദീഖ്, മുഹമ്മദ് ഷാഹിദ് മാസ്റ്റർ, അക്ബർ വേങ്ങാട്ട്, ബഷീർ താമരശ്ശേരി, നാസർ മാങ്കാവ് എന്നിവർ പങ്കെടുത്തു.

Advertisment