കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനിടെ കരിപ്പൂരിനെ തകര്‍ക്കാന്‍ വീണ്ടും ശ്രമം പി .കെ .അൻവർ നഹ

അബ്ദുള്‍ സലാം, കൊരട്ടി
Saturday, January 12, 2019

ദുബായ് : വിമാനത്താവളത്തെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നതായി ദുബായ് കെ എം സി സി നേതാവ് പി കെ അൻവർ നഹ. പൊതുമേഖലയില്‍ വളരെയധികം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളം ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി തകര്‍ക്കുവാന്‍ സർക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ആറാം സ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം.

വലിയ വിമാനക്കമ്പനികള്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് കരിപ്പൂര്‍ ശ്രദ്ദേയമായത്. കോഡ് ഇ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ നിരോധിച്ചത് കാരണം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായി. മുന്നു ചരക്കുനീക്കങ്ങളും നിലച്ചു. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരിലാണ് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്യുവാനുള്ള സർക്കർ നീക്കത്തിനെതിരെ സമാന ചിന്താഗതിക്കാരൊടൊപ്പം
ഇതിനെതിരെ ശക്തമായി എല്ലാ രഷ്ട്രീയ സംഘടനങ്ങളും രംഗത്തു വരണമെന്ന് അദ്ദേഹം ആവശ്യപെട്ടു .

കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോള്‍ കണ്ണൂരില്‍ ഇത് അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാനാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തെ ലഷ്യമാക്കി രാഷ്ട്രീയ ലാഭത്തിന് വേണ്ടി കരിപ്പൂരിനെ സർക്കാർ തകര്‍ക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നതെന്നും നഹ പറഞ്ഞു.

×