Advertisment

കുവൈത്തിലേക്കും സൗദിയിലേക്കും പോകുവാൻ വേണ്ടി ദുബായിയിൽ വന്ന് കുടുങ്ങിയ യാത്രക്കാർക്ക് കൈ താങ്ങായി കെഎംസിസി

author-image
ഗള്‍ഫ് ഡസ്ക്
New Update

യുഎഇ : കുവൈത്തിലേക്കും സൗദിയിലേക്കും പോകുവാൻ വേണ്ടി ദുബായിയിൽ വന്ന് കുടുങ്ങിയ യാത്രക്കാർക്ക് കൈ താങ്ങായി കെഎംസിസി . യു ഐ എ കെഎംസിസി അജ്‌മാൻ ഘടകമാണ് ആദ്യ ഘട്ടമെന്ന നിലക്ക് അടിയന്തിരമായി 500 പേർക്കുള്ള താമസവും ഭക്ഷണവും നൽകി മാതൃകയാകുന്നത് .

Advertisment

publive-image

ഇനിയും സഹായം ആവശ്യമുള്ളവർക്ക് സഹായ ഹസ്തവുമായി കെഎംസിസി മുന്നിൽ ഉണ്ടാകുമെന്നു യുഐഎ കെഎംസിസി സംസഥാന പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു . കോവിഡ് കാലത്ത് ഏറെ പ്രശംസനീയമായ സഹായങ്ങളുമായി മുന്നിൽ നിന്ന പ്രവാസി സഘടനയാണ് കെഎംസിസി .

പുതിയ കൊറോണ വൈറസ്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി ,ഒമാൻ ,കുവൈത്ത് ,എന്നി ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം ആണ് അതിർത്തികൾ അടച്ചത് . ഇതുമൂലം മൂലം മലയാളികൾ അടക്കമുള്ള ആയിരകണക്കിന് പേരാണ് അജ്മാൻ,ഷാർജ, ദുബായ് എന്നിവടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇവർക്ക് സഹായ ഹസ്തവുമായാണ് യുഎഇ കെഎംസിസി രംഗത്ത് വന്നിരിക്കുന്നത്.

kmcc dubai
Advertisment