ഹാജിമാരെ സേവിക്കാൻ കെ എം സി സിയുടെ പെൺകരുത്തും.

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, July 11, 2019

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഹാജിമാർ മക്കയിലെത്തിത്തുടങ്ങിയതോടെ മക്കാ കെ എം സി സി വനിതാ വളണ്ടിയർമാരും സേവന രംഗത്ത്‌ സജീവമായി. മക്ക കാക്കിയയിലെ ഹൗസ്‌ കയർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മക്കാ കെ എം സി സി വനിതാ വളണ്ടിയർ മീറ്റ്‌ മക്ക കെഎം സിസി പ്രസിഡന്റ് കുഞ്ഞി മോന്‍ കാക്കിയ്യ ഉത്‌ഘാടനം ചെയ്‌തു.

വനിത വളണ്ടിയർഅംഗങ്ങൾ വഴി തെറ്റുന്നഹാജിമാർക്ക് വഴികാണിച്ചുകൊടുത്തും, പ്രായംചെന്ന ഹജ്ജുമ്മമാരേ ഉംറ ചെയ്യുന്നതിന് സഹായികുകയും, രോഗികളായഹാജിമാർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തും. ജിദ്ദ വഴിയും, മദീനവഴിയുംഎത്തുന്ന ഹാജിമാർ ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും, മക്കയിലേ വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചും, ഗ്രീൻകാറ്റ്വഗറി , അസീസീയ കാറ്റ്വഗറി കേന്ദ്രീകരിച്ചുമായിരിക്കും ഇവരുടെ പ്രവർത്തനം.

ഹജ്ജ്‌ അസെല്‍ ചെയർമാനായി സുഹ്‌റാ മൊയ്‌തീന്‍ കുട്ടി, കണ്‍വീനറായി സുബൈദമുബാറക്ക്, വളണ്ടിയർകേപ്‌റ്റനായി സുലൈഖാ  അബ്‌ദുന്നാസർ , ചീഫ് കോഡിനേറ്ററായി, സൈഫുന്നീസ അബ്ദുൽമജീദ് എന്നിവരെ തിരഞ്ഞെടുത്തു.

ഹറം കാറ്റ്വഗറി: റനാ ഫാത്തിമ, ഫാത്തിമറഷിൻ. അസീസിയ കാറ്റ്വഗറി: ഫാത്തിമജന്ന, ജാസ്മിൻസംസം. മെഡിക്കൽവിംഗ്: സമീന ബഷീർ, ഹിബ ബഷീർ.

വിവിധസംസ്ഥാനങ്ങളുടെകോഡിനേറ്റർണം, മീനാബീഗം,. സ്വീകരണം ; ജിൻസിയ്യ, ഫാത്തിമ അബ്ദുള്ള, റുഖിയ്യ മുസ്സ, ഭക്ഷണ വിതരണം, സെഫുന്നീസ അബ്ദുറഹിമാൻ, ബീവിനൗഷാദ്, ഫെബി മുബാറക്ക്, വിദ്യാർത്ഥി കോഡിനേറ്റർ, സഫഅബ്ദുനാസർ, ഈവിങ്ങുകൾക്ക് കീഴിലായിരികും വനിതാവളണ്ടിയർ മാരുടെ സേവനപ്രവർത്തനം , ” സേവനത്തിന് ഒരുങ്ങുന്ന വളണ്ടിയർ “എന്ന വിഷയത്തിൽ ഫാത്തിമ ജന്ന ,ക്ലാസ്എടുത്തു,

സൗദി നേഷണൽ ഹജ്ജ്സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂര്‍  മുഖ്യപ്രഭാഷണം നടത്തി, ഹംസമണ്ണാ൪മല, നാസർ കിൻസാറ, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പുക്കോട്ടൂർ. മുഹമ്മത്ഷ, മൊയ്തിൻ കുട്ടികോഡുർ, സുഹ്റ മൊയ്തീൻകുട്ടി, സുബൈദ മുബാറക്ക്, സുലൈഖ അബ്ദുനാസർ, സെഫുന്നീസഅബ്ദു റഹിമാൻ, എന്നിവർ പ്രസംഗിച്ചു, മക്ക കെ എംസിസി ട്രഷറർ സുലൈമാൻ മാളിയേക്കൽ സ്വാഗതവും ഹംസ സലാം നന്ദിയുംപറഞ്ഞു.

×