Advertisment

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഹെല്‍പ്പ്‌ഡെസ്‌ക്ക്

author-image
admin
Updated On
New Update

റിയാദ് റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സംഗമം നടത്തി. വിവിധ മണ്ഡലം കമ്മിറ്റികളില്‍ നി് തെരഞ്ഞെടുത്ത മെമ്പര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സൗദിയിലെ നിയമവശങ്ങള്‍, സ്വാഭാവികമായുണ്ടാവുന്ന  മരണം, അസ്വാഭാവിക മരണം, ആക്‌സിഡന്റ്, എന്നി കാര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ട നിയമ നടപടികളെ കുറിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാനുമായ സിദ്ധീഖ് തുവ്വൂര്‍ വിശദമായ രീതിയില്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി.

Advertisment

publive-image

ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നട പരിപാടി കെ.എം.സ.ി.സി നാഷണല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മൊയ്തീന്‍കോയ കല്ലമ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാ'്, ഉമ്മര്‍ മാവൂര്‍, സിദ്ധീഖ് കുറോളി, ബഷീര്‍ താമരശ്ശേരി, ഫൈസല്‍ വടകര, ഫൈസല്‍ കാപ്പാട്, അബ്ദുല്‍ ലത്തീഫ് മാവൂര്‍, ഷാഹുല്‍ ചെറൂപ്പ, ഷബീല്‍ പുവ്വാട്ട്പറമ്പ്, ഹംസക്കോയ പെരുമുഖം, ജബ്ബാര്‍ എലത്തൂര്‍, സൈതു മീഞ്ചന്ത, കുഞ്ഞോയി കോടമ്പുഴ എിവര്‍ നിയമനടപടിയുമായി ബന്ധപ്പെട്ട്' സംശയനിവാരണം  സെഷനില്‍ പങ്കെടുത്തു സംസാരിച്ചു.

അഷ്‌റഫ് അച്ചൂര്‍, ഹനീഫ മൂര്‍ഖനാട്, ഉമ്മര്‍ മീഞ്ചന്ത എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. നജീബ് നെല്ലാങ്കണ്ടിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുറഹിമാന്‍ ഫറോക്ക് സ്വാഗതവും, ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു. ഹെല്‍പ്പ് ഡെസ്‌ക്ക് വിപുലപ്പെടുത്താനും,  ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി അവര്‍ക്കുള്ള തുടര്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Advertisment