Advertisment

കെഎംസിസി കുടുംബ സുരക്ഷാ സ്‌കീമിൽ ഖുലൈസ് ഏരിയയിൽ നിന്നുള്ള അംഗങ്ങൾ നൂറ് കവിഞ്ഞു; ലിസ്റ്റ് കൈമാറി .

New Update

publive-image

ഖുലൈസ് (സൗദി അറേബ്യ): ജിദ്ദയിലെ മലപ്പുറം ജില്ലാ കെഎംസിസി ആവിഷ്കരിച്ച് നടത്തി വരുന്ന കുടുംബ സുരക്ഷാ സകീമിൽ ജിദ്ദയുടെ ഉൾനാടൻ പ്രദേശമായ ഖുലൈസിൽ നിന്ന് ഈ വർഷം ചേർന്നവരുടെ പേരും തുകയും കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. 2021ല്‍ ഖുലൈസ് ഏരിയയില്‍ നിന്നും അംഗത്വം എടുത്തവരുടെ ലിസ്റ്റ് തുകയും ജിദ്ദ കെഎംസിസി ഓഫീസ് സെക്രട്ടറി ഹംസകുട്ടിക്ക് ഹംസ ചെറുകുളമ്പ് കൈമാറി. ഖുലൈസിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സകീമില്‍ നൂറോളം അംഗങ്ങളായി ചേര്‍ത്തു.

പ്രവാസികൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന കെഎംസിസിയുടെ കുടുംബ ക്ഷേമ പദ്ധ്വതിയിൽ തുടര്‍ച്ചയായി ആറ് വര്‍ഷം പങ്കാളിയായവർ എക്സിറ്റില്‍ പോകുമ്പോൾ 25000 രൂപ ലഭിക്കും. അഞ്ച് വര്‍ഷം ചേര്‍ന്ന് എക്സിറ്റില്‍ പോകുന്നവര്‍ക്ക് 10000 രൂപയും ലഭിക്കും. മറ്റു ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഇത്. മേജര്‍ ഓപ്പറേഷനുകൾക്കുള്ള വലിയ തുകയും ഇതിന്റെ ഭാഗമായി ലഭിക്കും. അതുപോലെ, മരണപെടുന്നവരുടെ ആശ്രിതർക്ക് 5 ലക്ഷം നല്‍കുന്നു. ചടങ്ങിൽ ആരിഫ് പഴയകത്ത് പങ്കെടുത്തു.

soudi news
Advertisment