മഴക്കെടുതി; കുവൈത്ത് കെ. എം. സി.സി. ഫണ്ട് കൈമാറ്റം ഇന്ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈത്ത് സിറ്റി:കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി കുവൈത്ത് കെ.എം.സി.സി. പ്രഖ്യാപിച്ച സഹായ ധനത്തിന്റെ ആദ്യ വിഹിതമായ പത്ത് (10) ലക്ഷം രൂപ മുസ്ലീലീഗ് സംസ്ഥാന കമ്മറ്റിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

ഇന്ന് (11 സെപ്റ്റംബർ, ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് പാണക്കാട്ട് വെച്ച് ബഹുമാന്യനായ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് ഫണ്ട് കൈമാറുന്നത്. കുവൈത്ത് കെ.എം.സി.സി. നേഷണൽ കമ്മറ്റി ട്രഷറർ എം.കെ

അബ്ദുൾ റസാഖ് പേരാമ്പ്രയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് തുക കൈമാറുക. കുവൈത്ത് കെ.എം.സി.സി. അതിന്റെ പന്ത്രണ്ട് ഏരിയകൾ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്തിയതെന്ന് നേഷണൽ കമ്മറ്റി പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഴക്കെടുതി നേരിട്ട അഞ്ചോളം വരുന്ന കുവൈത്ത് കെ.എം.സി.സി. മെമ്പർമാരായിരുന്നവർക്കുള്ള സഹായ ധനവും ഇതിൽ ഉൾപ്പെടുമെന്നും ഫണ്ട് ശേഖരണം അവസാനിപ്പിച്ചിട്ടില്ലെന്നും കുവൈത്തിലുള്ള മുഴുവൻ മനുഷ്യസ്നേഹികളും ഈ കാരുണ്യ പദ്ധതിയുമായി തുടർന്നും സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

×