Advertisment

കെഎംസിസി റിവൈവ് സീസൺ 2 സമാപന സമ്മേളനം വെള്ളിയാഴ്ച

author-image
admin
Updated On
New Update

സാദിഖലി ശിഹാബ് തങ്ങളും പി കെ ഫിറോസും പങ്കെടുക്കും

Advertisment

റിയാദ് : നവോത്ഥാനത്തിൻറെ വെളിച്ചമാവുക എന്ന ശീർഷകത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തി വരുന്ന റിവൈവ് സീസൺ 2 ക്യാമ്പയിന്റെ സമാപന സമ്മേളനം നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂലൈ 19 ന് നടക്കുമെന്നും അതിഥികളായി  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും പങ്കെടുക്കുമെന്നും മലപ്പുറം  ജില്ലാ കെ  എം സി സി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

publive-image

മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

ഉച്ചക്ക് ഒരു മണിക്ക് പ്രധിനിധി സമ്മേളനം, വൈകുന്നേരം 4 :30 ന് സാംസ്കാരിക-കലാപരിപാടികൾ, രാത്രി 7 മണിക്ക് പൊതുസമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനു കളിയാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. മണ്ഡലം കെഎംസിസി കമ്മിറ്റികൾ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രധിനിധി സമ്മേളനത്തിന് പ്രവേശനമുണ്ടായിരിക്കുക.

പരിപാടികളിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഡോക്യുമെന്ററി  പ്രദർശനം, പ്രവാസം : പ്രസന്ധിയും പരിഹാരങ്ങളും, തസ്കിയത്ത്, പൈത്രകം -നഭോ മണ്ഡലം, മദ്രസ്സ ഫെസ്റ്റ്, ജ്ഞാനം - ക്വിസ്സ് മത്സരം, കുടുംബ സംഗമം, ചർച്ച സംവാദം,  ഹമീദ് വെട്ടത്തൂർ മെമ്മോറിയൽ സ്പോർട്സ്  ഫെയർ ലീഗിശൽ, പ്രബന്ധ രചന, വായന മത്സരം (അറിവരങ്), പുസ്തക പ്രസിദ്ധീകരണം, നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് പദ്ധതി, നേതൃത്വ ശില്പശാല, വെൽഫയർ വിങ് ശില്പശാല തുടങ്ങി തികച്ചും വ്യത്യസ്തമായ പരിപാടികളാണ് കാമ്പയിനിൽ ഉൾപ്പെടുത്തി സഘടിപ്പിച്ചത്.

പ്രവാസികളിൽ സമ്പാദ്യ ശീലവും സംരംഭശീലവും വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി ആസൂത്രണം ചെയ്ത പദ്ധതിയാണ് നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് പദ്ധതി. മാസം തോ റും ചെറിയ ഗഡുക്കളായി നിക്ഷേപിച്ചു നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് നടത്തുന്ന ബിസിനസ്സിൽ പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തുടക്കത്തിൽ നിക്ഷേപം നടത്തിയവർക്ക് രണ്ടു തവണ ലാഭം വിതരണം ചെയ്തു . ഈ കാലയളവിൽ സംഘടിപ്പിച്ച വ്യത്യസ്തതയുള്ള മറ്റൊരു പരിപാടിയായിരുന്നു ലൈവ് ടാലെന്റ്റ്.

രാഷ്ട്രീയ, സാഹിത്യ, വ്യക്തിത്വ വികസന ശില്പശാലകൾ, വൈവിധ്യമാർന്ന സിലബ സോടു കൂടി വിത്യസ്ത മേഖലകളിൽ നിന്നുള്ള പ്രഗൽഭരെ ഉൾപ്പെടുത്തി സംഘടിപ്പി ച്ചതാണ് ലൈവ് ടാലെന്റ്റ്. തൊഴിൽ പ്രശ്നങ്ങൾ, നിയമ പ്രശ്നങ്ങൾ, അപകടമരണ കേസു കൾ തുടങ്ങി ഇന്ത്യക്കാരായ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളിൽ വെൽ ഫെയർ വിങ് ക്രിയാത്മകമായി ഇടപെട്ട് വരുന്നു. വെൽഫെയർ വിങ് വളണ്ടിയര്മാരായി പ്രവർത്തി ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ നൽകി ജീവകാരുണ്യ രംഗത്ത് പ്രവർ ത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്തുവരുന്നു

സമാപന സമ്മേളന പ്രചരണാർത്ഥം വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികൾ ചേർന്ന് സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സംഗമം, ക്വിസ്സ് മത്സരം, പ്രസംഗ മത്സരം, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, പ്രളയം ബാക്കി വെച്ച പരിസ്ഥിതി ചിന്തകൾ എന്നീ  പരിപാടി കൾ സംഘടിപ്പിച്ചിരുന്നു . മലപ്പുറം ജില്ലാ കെഎംസിസി യുടെ ഉപസമിതിയായ സംസ്കൃതിയുടെ നേതൃത്വത്തിൽ കവിത പാരായണ മത്സരവും പ്രബന്ധ രചന മത്സരവും സംഘടി പ്പിച്ചു കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു..

വാർത്ത സമ്മേളനത്തിൽ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ അഷ്റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ലത്തീഫ് താനാ ളൂർ, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി എന്നിവർ പങ്കെടുത്തു.

Advertisment