Advertisment

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നു.

author-image
admin
Updated On
New Update

റിയാദ് : മലപ്പുറം ജില്ലയിൽ പ്രളയം മൂലം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ദുരിതാശ്വാസ നിധി സ്വരൂപി ക്കുന്നു. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കുന്ന മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കുന്നതെന്ന് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു .

Advertisment

publive-image

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ .

കനത്ത മഴയെ തുടുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലവെള്ള പാച്ചിലിലുമായി നിരവധി കുടുംബങ്ങളാണ് മലപ്പുറം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ നിമിഷനേരം കൊണ്ട് എല്ലാം നഷ്ടപെട്ടവരായത്. ഉരുൾ പൊട്ടിയ മണ്ണും മരങ്ങളും മലവെള്ളവും മലയോര പ്രദേശങ്ങളിൽ നിന്നും ചാലിയാർ പുഴയിലേക്കൊഴുകി. ഇത് ചാലിയാർ പുഴയുടെ തീരങ്ങളെയും നാശത്തിലാഴ്ത്തി. നിലംബൂർ, വണ്ടൂർ, ഏറനാട്, കൊണ്ടോട്ടി നിയോജകമണ്ഡലങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

ഈ വർഷത്തെ മഴക്കെടുതി മൂലം സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞതും വീടുകൾ തകർന്നതും മലപ്പുറം ജില്ലയിലാണ്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് മാത്രമായി പുനരധിവാസ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് താൽക്കാലിക സംവിധാനത്തിലേക്കു മാറ്റപെട്ടവർക്കു പോലും ഇപ്പോഴും താമസ സൗകര്യം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇത്തരം ആപൽ ഘട്ടങ്ങളെ അതിജീവിക്കാൻ കൂട്ടായ സഹകരണത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു .

മലപ്പുറം ജില്ലയിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശ ങ്ങളിൽ പുനരധിവാസ പ്രവർത്തങ്ങൾ നടത്തുന്നതിനായി നിലംബൂർ, വണ്ടൂർ, ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലം കെഎംസിസി പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടു മലപ്പുറം ജില്ല കെഎംസിസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 101 അംഗ സമിതിയാണ് ദുരിതാശ്വാസ നിധിക്കും പ്രവർത്തങ്ങങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.

publive-image

മലപ്പുറം ജില്ലയിൽ നിന്നുള്ള കെഎംസിസി നാഷണൽ,സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രക്ഷാധികാരികളായും ചെയർമാൻ മുഹമ്മദ് ടി വേങ്ങര, ജനറൽ കൺവീനർ ശിഹാബ് കുട്ടശ്ശേരി, ട്രഷറർ അലവിക്കുട്ടി ഒളവട്ടൂർ, ചീഫ് കോഓർഡിനേറ്റർ അസീസ് വെങ്കിട്ട, അസിസ്റ്റന്റ് കോഓർഡിനേറ്റർ കുഞ്ഞിപ്പ തവനൂർ, മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് സമിതി അംഗങ്ങൾ.

ദുരന്ത പൂർണമായ മലയാള ഭൂമികയെ കൈ പിടിച്ചുയർ ത്താനും സഹജീവികളോടുള്ള ബാധ്യത നിറവേറ്റുന്നതിനും വേണ്ടി മലപ്പുറം റിയാദിലെ പ്രവാസി സമൂഹവും കെഎംസിസി കമ്മിറ്റികളും ദുരിതാശ്വാസ നിധിയുമായി സഹകരിക്കണമെന്ന് സമിതി അംഗങ്ങൾ വാർത്ത സമ്മേളന ത്തിൽ അഭ്യര്‍ഥിച്ചു .

ചെയർമാൻ മുഹമ്മദ് ടി വേങ്ങര, ജനറൽ കൺവീനർ ശിഹാബ് കുട്ടശ്ശേരി, ട്രഷറർ അലവിക്കുട്ടി ഒളവട്ടൂർ,അഷ്‌റഫ് മോയൻ ,ഷൗക്കത്ത് കടമ്പോട്ട്, കുഞ്ഞിപ്പ തവനൂർ,സഫീർ അരീക്കോട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment