Advertisment

റിയാദ്‌ മലപ്പുറം ജില്ലാ കെഎംസിസി സെമിനാര്‍ സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്‌ : നവോത്ഥാനത്തിന്റെ വെളിച്ചമാവുക എന്ന ശീര്‍ഷകത്തില്‍ റിയാദ്‌ മലപ്പുറം ജില്ല കെഎംസിസി റിവൈവ്‌ സീസണ്‍ 2 ക്യാമ്പയിന്റെ ഭാഗമായി `ഫാസിസ്‌റ്റ ്‌ഭീകരതയും അരക്ഷിത ന്യൂനപക്ഷവും` എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.

Advertisment

publive-image

സെമിനാര്‍ സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി അര്‍ശുല്‍ അഹമ്മദ്‌ ഉത്‌ഘാടനം ചെയ്യുന്നു.

മതത്തിന്റെ പേരില്‍ സംഘ്‌പരിവാര്‍ ശക്തികള്‍ നടത്തുന്ന ഫാസിസം പോലെ തന്നെ അപകടകരമാണ്‌ മാര്‍ക്കിസ്റ്റ്‌്‌ പാര്‍ട്ടി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ഫാസിസവുമെന്നു സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി അര്‍ശുല്‍ അഹമ്മദ്‌ അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ സ്വഭാവ വിശേഷണങ്ങളില്‍ മിക്കതും സംഘ്‌പരിവര്‍ ശക്തികളിലും കുമ്യൂണിസ്‌റ്റുകളിലും ഒരേ പോലെ കാണാമെന്നത്‌ ഈ രണ്ടു ശക്തികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബത്തയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അര്‍ശുല്‍ അഹമ്മദ്‌. അനൈക്യം മറന്ന്‌ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന്‌ സെമിനാറില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികളും ഒരേ സ്വരത്തില്‍ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ശിഹാബ്‌ കൊട്ടുകാട്‌, സയ്യിദ്‌ അഷ്‌റഫ്‌ തങ്ങള്‍, സുഫിയാന്‍ അബ്ദുസ്സലാം, അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുറഹ്മാന്‍ പുല്‍പ്പറ്റ, മുഹമ്മദ്‌ കോയ വാഫി, ഫിറോസ്‌, തൗഫീഖ്‌ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

publive-image

സ്വാതന്ത്രാനന്ത ഇന്ത്യയിലെ അരക്ഷിതരായ ന്യൂനപക്ഷങ്ങള്‍ക്കു ലക്ഷ്യ ബോധമുണ്ടാക്കി കൊടുത്തത്‌ മുസ്ലിം ലീഗ്‌ പ്രസ്ഥാനമാണെന്നു വിഷയമവതരിപ്പിച്ചുകൊണ്ടു റിയാദ്‌ സെന്‍ട്രല്‍ കെഎംസിസി സെക്രട്ടറി സത്താര്‍ താമരത്ത്‌ പറഞ്ഞു.

ഷാഫി മാസ്‌റ്റര്‍ കരുവാരകുണ്ട്‌ മോഡറേറ്ററായിരുന്നു. ജില്ലാ കെഎംസിസി ഭാരവാഹികളായ അസീസ്‌ വെങ്കിട്ട, മുഹമ്മദ്‌ ടി വേങ്ങര, ഷൗക്കത്ത്‌ കടമ്പോട്ട്‌, മുനീര്‍ വാഴക്കാട്‌, അഷ്‌റഫ്‌ കല്‍പകഞ്ചേരി, യൂനുസ്‌ കൈതക്കോടന്‍, അഷ്‌റഫ്‌ മോയന്‍, റഫീഖ്‌ മഞ്ചേരി, ഷംസു പൊന്നാനി, സിദ്ദിഖ്‌ തുവ്വൂര്‍, ലത്തീഫ്‌ താനാളൂര്‍, കുഞ്ഞിപ്പ തവനൂര്‍, ശരീഫ്‌ അരീക്കോട്‌, അബ്ദു എടപ്പറ്റ, മുഹമ്മദ്‌ കോട്ടക്കല്‍, ഫൈസല്‍ ചേളാരി എന്നിവരും ക്യാമ്പയിന്‍ സമിതി അംഗങ്ങളായ ഷാഫി ചിറ്റത്തുപാറ, മൂസ വടക്കാങ്ങര, ഇസ്‌ഹാഖ്‌ താനൂര്‍ എന്നിവരും പരിപാടിക്ക്‌ നേതൃത്വം നല്‍കി. റസാഖ്‌ ഖിറാഅത്ത്‌ നടത്തി. ഫസല്‍ പൊന്നാനി സ്വാഗതവും അഷ്‌റഫ്‌ പറവണ്ണ നന്ദിയും പറഞ്ഞു.

 

Advertisment