Advertisment

കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദ്: ഇരുപത്തി ആറ് വര്ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് പാലക്കാട് ജില്ലാ ജോ. സെക്രട്ടറി കുഞ്ഞു മുഹമ്മദ് കാഞ്ഞിരപ്പുഴക്ക് ജില്ലാ കെ എം സി സി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Advertisment

publive-image

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുഴക്ക് കെഎംസിസി സെൻട്രൽ ജില്ലാ കമ്മിറ്റി നേതാക്കൾ ചേർന്ന് മൊമെന്റോ നൽകുന്നു.

ജില്ലാ ആക്ടിങ് പ്രസിഡന്റ മുസ്തഫ വെളൂരാൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി എ യു സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രെട്ടറിമാരായ കബീർ വൈലത്തൂർ സഫീർ തിരൂർ ജില്ലാ ഭാരവാഹികളായ ശരീഫ് പട്ടാമ്പി എ കെ സുലൈമാൻ അബൂബക്കർ കൊറ്റിയോട് ഇല്യാസ് കാഞ്ഞിരപ്പുഴ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ കമ്മിറ്റി നൽകിയ ഹൃദ്യമായ യാത്രയയപ്പിനു കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുഴ നന്ദി അറിയിച്ചു.

ജനറൽ സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടം സ്വാഗതവും ഖജാൻജി സൈനുദ്ധീൻ വിളത്തൂർ നന്ദിയും അറിയിച്ചു.

 

Advertisment