Advertisment

കുവൈത്ത് കെഎംസിസി കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംസ്ഥാന-ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി:"ഹസ്തദാനം" എന്ന ശീർഷകത്തിൽ കുവൈത്ത് കെഎംസിസി കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംസ്ഥാന-ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് അസീസ് മേപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്‌ലിംലീഗ് മുതിർന്ന നേതാവ് മഞ്ചേരി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

publive-image

പ്രസ്തുത പരിപാടി കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി . സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, എം.ആർ നാസർ,സുബൈർ പാറക്കടവ്,ഖാലിദ് ഹാജി,ഹാരിസ് വള്ളിയോത്ത്, എൻജിനീയർ മുഷ്താക്ക്, ടി.ടി. ഷംസുദ്ധീൻ, അബ്ദുൾ ഗഫൂർ, സൈദലവി ബത്തേരി, മജീദ്, സിദ്ധീഖ്, എന്നിവർ സംസാരിച്ചു. സലാം കോമ്പി സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.

kuwait
Advertisment