Advertisment

ഭരണഘടനയിൽ കൈകടത്തിയുള്ള ബി ജെ പി സർക്കാരിന്റെ നീക്കങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് പാലക്കാട് ജില്ല കെ എം സി സി

author-image
admin
Updated On
New Update

റിയാദ്: ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മി രിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിലൂടെ ഭരണഘടനയിലേക്കുള്ള ബി ജെ പി സർക്കാരിന്റെ കടന്നു കയറ്റം ആശങ്കാജനകമാണെന്നും അപലപനീയമാണെന്നും റിയാദ് കെ എം സി സി പാലക്കാട് ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

Advertisment

publive-image

റിയാദ് പാലക്കാട് ജില്ലാ കെഎംസിസി കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുസ്സലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു.

മുത്തലാഖ് ബിൽ പൗരത്വ ബിൽ തുടങ്ങി ന്യൂനപക്ഷ സമുദായ ങ്ങളെ മുൾമുനയിൽ നിർത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഹിഡ്ഡൻ അജണ്ടകൾ കാലക്രമേണ രാജ്യത്തെ അരക്ഷിതാവ സ്ഥയിലേക്കെത്തിക്കുമെന്നും മതേതര കക്ഷികൾ ഇതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതുപോലെ രാജ്യത്തിന്‍റെ മൂന്ന് സേന വിഭാഗങ്ങളെയും ഏകോപിപ്പിക്കാന്‍ ഒരു മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്‌) എന്ന പുതിയ തസ്തികയും ആശങ്കയുളവാക്കുന്നതാണെന്നു യോഗം അഭിപ്രായപ്പെട്ടു.

ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനര ധിവാസ പദ്ധതികൾ രൂപീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാട്ടിലെ പ്രളയ ദുരിതത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ കുടുംബ ങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും പുനരധിവാസ പ്രവർത്തനങ്ങളിൽ നാടിനോടൊപ്പം നില കൊള്ളു വാനും യോഗം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സയ്യിദ് നാസ്സർ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബുസ്സലാം സാഹിബ് തൃക്കരിപ്പൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഒഴിവു വന്ന ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള അഷ്‌റഫ് വെള്ളപ്പാടത്തിനെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു.

publive-image

അഷ്‌റഫ് വെള്ളപ്പാടം

സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ തെരഞ്ഞെ ടുപ്പ് നിയന്ത്രിച്ചു. മാമുക്കോയ തറമ്മൽ എ യു സിദ്ധീഖ് അഷ്‌റഫ് തോട്ടപ്പായി അബ്ദുൽ റഷീദ് തെങ്കര കുഞ്ഞു മുഹമ്മദ് കാഞ്ഞിരപ്പുഴ സിറാജ് മണ്ണൂർ ജാബിർ വാഴമ്പുറം ശരീഫ് പാക്കത്ത് നിയാസ് പാലക്കാട് ടി എച്ച് ഹനീഫ ബഷീർ മത്തക്കൽ ഒറ്റപ്പാലം അബൂബക്കർ കൊറ്റിയോട് ഷഫീഖ് മലമ്പുഴ എന്നിവർ ആശംസകൾ നേർന്നു.

ഈ വർഷം പാലക്കാട് ജില്ല കമ്മിറ്റിക്ക് കീഴിൽ നിന്നും ഹജ്ജ് വളണ്ടിയർ സേവനത്തിനു പോയ ജാബിർ വാഴമ്പുറം ഫിറോസ് കോടിയിൽ ബഷീർ കറൂക്കിൽ ഷബീർ കുളത്തുർ റിയാസ് കാഞ്ഞിരപ്പുഴ റിയാസ് വാഴമ്പുറം എന്നിവരെ യോഗം ആദരിച്ചു.

ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ പൊന്നംകോട് സ്വാഗതവും ശരീഫ് പട്ടാമ്പി നന്ദിയും പറഞ്ഞു.

 

Advertisment