Advertisment

കെ എം സി സി മെഗാ ഈവെന്റ് സമാപനം വെള്ളിയാഴ്ച്ച. ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് പങ്കെടുക്കും.

author-image
admin
Updated On
New Update

റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ നടത്തി വരുന്ന മെഗാ ഈവെന്റ് സീസൺ 4ന്റെ സമാപന സമ്മേളനം ഒക്ടോബർ 31, നവംബർ 1 തിയതികളിൽ റിയാദിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് റിയാദ് കെ.എം സി സി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുഖ്യപ്രായോജകരായ മെഗാ ഈവെന്റിന്റെ രണ്ടാം ദിനമായ നവംബർ ഒന്നിന്ന് നടക്കുന്ന മഹാ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്. എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ എന്നിവരടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ .

സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസി ഡണ്ട് കെ.പി.മുഹമ്മദ് കുട്ടി, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂർ, സി.എച്ച് മഹ് മൂദ് ഹാജി എന്നിവരെ ആദരിക്കും.

publive-image

കെ.എം.സി.സി സാമൂഹ്യ ജീവകാരുണ്യ അവാര്‍ഡിന് അര്‍ഹ രായവര്‍ (ഇടത് നിന്ന് )  കെ.പി.മുഹമ്മദ് കുട്ടി, സി.എച്ച് മഹ് മൂദ്, മുഹമ്മദ് കുട്ടി മാതാപ്പുഴഹാജി, മുജീബ് പൂക്കോട്ടൂർ, സിദ്ദീഖ് തുവ്വൂർ എന്നിവര്‍ 

ഒക്ടോബർ 31ന്‌ മുഹമ്മദാലി കണ്ണൂർ, ഫാസിലാ ബാനു, സജ്ന സലീം എന്നിവരടക്കമുള്ള പ്രമുഖ കലാ കാരന്മാർ പങ്കെടുക്കുന്ന ഇശൽ സന്ധ്യയും എക്സിബിഷനും അരങ്ങേറും.

കഴിഞ്ഞ നാല്‌ മാസമായി നടന്ന് വരുന്ന മെഗാ ഈവെന്റി നോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ്, ക്വിസ് മത്സരം, സൈബർ മീറ്റ്, സി.എച്ച് അനുസ്മരണവും കുടുംബ സംഗമവും, മാപ്പിളപ്പാറ്റ് മത്സരം, ബൈത്തുറഹ് മ സമർപ്പണം,

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്ത ദാന പരിപാടി, സെൻ ട്രൽ, ജില്ലാ, മണ്ഡലം, ഏരിയാ തല പ്രതിനിധി സമ്മേളനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഖുർ ആൻ പാരാ യണ മത്സരം, വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പാചക മത്സരം, മെഹന്തി മത്സരം എന്നിവ വരുന്ന ആഴ്ചകളി ലായി റിയാദിൽ നടക്കും.

കെ.എം.സി.സി യുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച റിയാദ് കെ.എം.സി.സി കഴിഞ്ഞ മൂന്ന് വർഷങ്ങളായി കേരളത്തിൽ മുഴുവൻ സി.എച്ച് സെന്ററു കൾക്കുമായി ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ ലക്ഷക്ക ണക്കിന്‌ രൂപയാണ്‌ നൽ കിയത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പാവപ്പെട്ട കുടുംബത്തിന്‌ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വീട് നിർമ്മിച്ചു നൽ കിയിരുന്നു.

കൂടാതെ മലപ്പുറം ജില്ലയിലെ മറ്റൊരു കുടുംബത്തിനും വീട് നൽ കി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും റിയാദിലെ കെ.എം.സി.സി പ്രവർത്തകരുടെ വിഹിതം സമാഹരിച്ചു നൽകി യിട്ടുണ്ട്. സെൻട്രൽ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പ്രവാസി കുടുബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർത്തി വരിക യാണ്‌. പ്രവാസ ലോകത്ത് പകരം വെക്കാനില്ലാത്ത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കി വരുന്ന റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി നടത്തുന്ന മെഗാ ഈവെന്റ് സീസൺ 4ന്റെ സമാപന സമ്മേളനം ചരിത്ര സംഭമാ ക്കാനുള്ള ഒരുക്കത്തിലാണ്‌ റിയാദിലെ കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

&feature=youtu.be

സി.പി.മുസ്തഫ (പ്രസിഡണ്ട്), എം.മൊയ്തീൻ കോയ (ജനറൽ സെക്രട്ടറി), യു.പി.മുസ്തഫ (ട്രഷറർ), അബ്ദുസലാം തൃക്കരിപ്പൂർ (ചെയർമാൻ) എന്നിവർ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment