Advertisment

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യത .സി. മോയിൻകുട്ടി.

author-image
admin
Updated On
New Update

റിയാദ്: രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും  സംസ്കാരവും സംരക്ഷിക്കേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണെന്നും ഇതിൽ പ്രവാസികളുടെ പങ്കാളിത്തം വിലപ്പെട്ടതാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. മോയിൻകുട്ടി പ്രസ്താവിച്ചു.

Advertisment

publive-image

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി. മോയിൻ കുട്ടി സംസാരിക്കുന്നു.

കോൺഗ്രസിനൊപ്പം മതേതര കക്ഷികൾ ഒരുമിച്ചു നിന്നാൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കാളവണ്ടിയുഗത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന മോഡി സർക്കാരിനെ താഴെയിറക്കാനാവൂ. ഓരോ കുടുംബത്തിലും 15 ലക്ഷം നൽകുമെന്ന് പറഞ്ഞു അധികാരത്തിലേറിയവർ രാജ്യത്തെ കോടീശ്വരന്മാർക്ക് കോടാനുകോടികൾ കാട്ടുകടത്താൻ വഴിയൊരുക്കുക മാത്രമാണ് ചെയ്തത്. വർഗ്ഗീയ വിഷം ചീറ്റി രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനും അതിലൂടെ തങ്ങളുടെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നത്. മതേതര കക്ഷികൾ ഇത് തിരിച്ചറിയാതെ പോയാൽ രാജ്യം വലിയ വില നൽകേണ്ടി വരും.

ശബരിമല വിഷയത്തിൽ കേരള സർക്കാരിന്റെ ഇടപെടൽ ക്രമസമാധാനം തകർത്തു. മതാചാരങ്ങളെയും വിശ്വാസികളെയും ചോദ്യം ചെയ്യാൻ നിരീശ്വരവാദികളായ കമ്യുണിസ്റ്റുകൾക്ക് എന്തധികാരമാണുള്ളത്. കോടതി വിധിയെ തുടർന്ന് അപ്പീൽ പോകാനോ സർവ്വകക്ഷി യോഗം വിളിച്ചു വിഷയം ചർച്ച ചെയ്യാനോ പോലും തയ്യാറാവാതെ, സർക്കാരിന്റെ സകല സംവിധാങ്ങളും ഉപയോഗിച്ചു ശബരിമലയിൽ സ്ത്രീകളെ കയറ്റാനാണ് ഇവർ ശ്രമിച്ചത്.

ഒരു സമുദായത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിട്ട് അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വർഗ്ഗീയ വാദികളായ വെള്ളാപ്പള്ളിയുടെയും സുഗതന്റെയും നേതൃത്വത്തിൽ നവോത്ഥാന മതിൽ പണിഞ്ഞവർ, സംഘ് പ രിവാറിനൊപ്പം കൂടി കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചത്.

രാജ്യത്ത് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അതിന് മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയുടെ ശക്തിയും ഊർജ്ജവുമാണ് കെ എം സി സി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് കെ എം സി സി യുടെ സേവനങ്ങൾ പകരംവെക്കാനില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി ബത്‌ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സി.പി. മുസ്തഫ അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ്‌ അംഗം കെ.കെ കോയാമു ഹാജി ഉദ്‌ഘാടനം ചെയ്തു. അസീസ് വയനാട്, ഒ.പി ഹബീബ്, തിരുരങ്ങാടി നഗരസഭാ അംഗം മൊഹിയുദ്ധീൻ ചെമ്മാട്, മുനീർ കൊടിയത്തൂർ, മൊൻകോയ കല്ലമ്പാറ, യു . പി മുസ്തഫ, അബ്ദുറഹ്മാൻ ഫറോക്ക് സംസാരിച്ചു.അഷ്‌റഫ് അച്ചൂർ മുഖ്യാതിഥിയെ ഹാരാർപ്പണം നടത്തി.

നാട്ടിലേക്ക് തിരിക്കുന്ന സലിം അങ്ങാടിപുറത്തിനുള്ള സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സി.മോയിൻകുട്ടി സമ്മാനിച്ചു. മാനസിക വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന മുക്കം കേന്ദ്രമായുള്ള ലൗഷോറിനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ജലീൽ തിരുർ സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു. ബഷീർ താമരശ്ശേരി ഖിറാഅത്ത് നടത്തി.

 

Advertisment